
പ്രണയം എന്നും പൈങ്കിളി ആണ്,
അതുപോലെ അതിന്റെ വിപ്ളവവും.
ഇതെന്റെ വരികളല്ല. പറഞ്ഞു കേട്ടതാണ്.
എന്റേതായിരുന്നെങ്കിൽ അത് നിനക്ക് വേണ്ടി ഉളളതായേനെ.
നിനക്ക് മാത്രമുള്ളത്, നിനക്ക് വേണ്ടിയുള്ളത്.
നീ എനിക്കൊരു ദാഹമായി മാറിയിരിക്കുന്നു,
അവിടെ ജലം നിക്രിഷ്ടനായി നോക്കി നിൽക്കുന്നു.
മനസിനെ മധുരിപ്പിക്കുന്ന ആ ദാഹം
അതിന് പരിധികളില്ല, പരിമിതികളില്ല.
പ്രണയത്തിനൊരു നിറമുണ്ടോ?
ചുവപ്പ്. അല്ല. നിയാണതിന്റെ നിറം.
പ്രണയത്തിന്റേതെന്തും എനിക്ക്
നീ ആയി മാറി കഴിഞ്ഞിരിക്കുന്നു.
നിർജീവമായ പട്ടങ്ങൾ, ജീവൻ തുടിക്കുന്ന കിളികൾ-
ഇവ രണ്ടും ഞാനാണ്. നീ ഞാൻ പറക്കുന്ന ആകാശവും.
ഈ ശൂന്യതയിൽ നിന്നു കൊണ്ട് ഞാൻ എഴുമ്പോൾ, ഞാൻ
അതിനെ വെറുക്കുന്നില്ല. എന്തെന്നാൽ
അതിന് നിന്റെ ഗന്ധമാണ്.
മരവിക്കാതെ ബാക്കിയായി ഉള്ള ജീവിതത്തെ,
മുന്നോട്ട് നയിക്കുന്ന
നിന്നോടുള്ള ഇഷ്ടത്തിന്റെ സുഗന്ധം.
(ManuRahim)
വളരെ നല്ല എഴുത്ത് 👏
LikeLiked by 1 person
Thank you dear 😃. Wife നെ വല്ലാതെ miss ചെയ്തപ്പൊ എഴുതിനാണ്.
LikeLiked by 1 person
😊😇👍
LikeLike