“മതമേലങ്കി” – എവിടെയാണ് നമുക്ക് മതം വേണ്ടത്…? (കവിത)

“ആര് എഴുതിയതാണെങ്കിലും 100 % സത്യം. സകല മതക്കാർക്കും സമർപ്പിക്കുന്നു,

മതമേലങ്കി

എവിടെയാണ് നമുക്ക് മതം വേണ്ടത്…?

അതിപ്പോ….. അങ്ങനെ ചോദിച്ചാൽ…. എല്ലാത്തിനും മതം വേണ്ടേ..?

വേണോ…..? നിർബന്ധമാ….?

ചികിൽസിക്കുന്ന ഡോക്ടർ സ്വന്തം മതക്കാരനാകണമെന്ന് നിർബദ്ധമുണ്ടോ…?

ഇല്ല….. ആരായാലും അസുഖം ഭേദമായാൽ മതി.

വിശക്കുമ്പോൾ ആഹാരം തരുന്നവർ എത് മതക്കാരാണെന്ന് തിരക്കുമോ..?

ഇല്ല….. വിശപ്പടങ്ങിയാൽ മതി.

വിദ്യ നൽകുന്ന ഗുരുവിന്റെ മതം ചോദിക്കുമോ….?

ഇല്ല….. ഏത് മതക്കാരനായാലും അറിവ് പകർന്ന് തന്നാൽ മതി.

വ്യഭിചരിക്കുന്നവർ പെണ്ണിന്റെയോ ആണിന്റെയോ മതം ചോദിക്കുമോ..?

ഇല്ല…. ആരായാലും മതി.

ദാഹിക്കുമ്പോൾ വെള്ളം തരുന്നവരോട് മതം ചോദിക്കുമോ..?

ഇല്ല…. ദാഹമടങ്ങിയാൽ നന്ദി പറയും.

വിൽക്കുന്നവർക്കോ വാങ്ങുന്നവർക്കോ മതമുണ്ടോ….?

ഇല്ല….. വിൽക്കുന്നവർക്ക് പണവും വാങ്ങുന്നവർക്ക് വസ്തുവും കിട്ടിയാൽ മതി.

രക്തം സ്വീകരിക്കുന്നവർ മതം ചോദിക്കുമോ..?

ഇല്ല…. ജീവൻ രക്ഷപെട്ടാൽ മതി.

തമാശകൾ കേൾക്കുമ്പോൾ സ്വന്തം മതക്കാർ ആണ് പറയുന്നത് എന്നറിഞ്ഞിട്ടേ ചിരിക്കാറുള്ളോ…?

അല്ല…. ആരു പറഞ്ഞാലും തമാശയാണെങ്കിൽ ആരും ചിരിക്കും.

നോവിന് മതമുണ്ടോ…..?

ഇല്ല….. ആർക്ക് നൊന്താലും നോവുന്നവർ കരയും.

കഴിവുകൾക്ക് മതമുണ്ടോ….?

ഇല്ല….. ആരിലും വന്നു ചേരാം.

മത്സരങ്ങൾക്ക് മതമുണ്ടോ….?

ഇല്ല…. വിജയമാണ് എല്ലാവരുടെയും ലക്ഷ്യം.

ജനനത്തിനും മരണത്തിനും മതമുണ്ടോ….?

ഇല്ല…. സമയമാകുമ്പോൾ രണ്ടും നടക്കും.

വർത്തമാനകാല ജീവിതത്തിൽ ഒരു മനുഷ്യൻ അഭിമുഖീകരിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ ഞാൻ നിന്നോട് ചോദിച്ചത് അവിടൊന്നും നിനക്ക് മതത്തിന്റെ മേലങ്കി അണിയേണ്ടി വന്നിട്ടില്ല. പിന്നെ എവിടെയാണ് നിനക്ക് മതം വേണ്ടത്…….?

അതിപ്പോ……. അങ്ങനെയൊക്കെ ചോദിച്ചാൽ ഞാൻ കുഴഞ്ഞു പോകും മതം അത് വേണമെല്ലോ……

മഴയ്ക്ക് മതമില്ല പുഴയ്ക്ക് മതമില്ല സൂര്യനും ചന്ദ്രനും മതമില്ല മണ്ണിനും വിണ്ണിനും മതമില്ല പകലിനും രാത്രിയ്ക്കും മതമില്ല കടലിനും കാറ്റിനും മതമില്ല മൃഗങ്ങൾക്കും മരങ്ങൾക്കും മതമില്ല….

പിന്നെ ആർക്കാണ് മതമുള്ളത്…?

മനുഷ്യന് …മനുഷ്യന് മാത്രമാണ്…..
വിവരവും തിരിച്ചറിവും സംസ്കാരവും ഉണ്ടെന്ന് അഹങ്കരിക്കുന്ന ചില മനുഷ്യജീവികൾക്കു മാത്രം..!!(കടപ്പാട്)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.