
KSRTC യിൽ സ്ത്രീകളുടെ സീറ്റിൽ യാത്ര ചെയ്യുന്ന പുരുഷൻമാർ, സ്ത്രീകൾ ആവശ്യപെട്ടാൽ സീറ്റ് ഒഴുഞ്ഞു കൊടുക്കേണ്ടതില്ല – എന്ന വാർത്ത സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്.
ഇത് തികച്ചും വ്യാജൻ ആണ്. മണ്ടത്തരം കാണിച്ചാൽ പിഴ അടക്കേണ്ടി വരും. കേരളാ പോലീസിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിലാണ് ഈ കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
സ്ത്രികളുടെ അഭാവത്തിൽ മാത്രം ആണ്, പുരുഷൻമാർക്ക് സ്ത്രികളുടെ സീറ്റിൽ ഇരിക്കാൻ നിയമം (Motor Vehicle Department Act) അനുവദിച്ചിട്ടുള്ളത്. എതെങ്കിലും ഒരു സ്ത്രീ ആവശ്യ പെട്ടാൽ, ബസ് കണ്ടക്ടർ പുരുഷൻമാരെ സ്ത്രീകളുടെ സീറ്റിൽ നിന്നും എഴുന്നേൽപ്പിക്കണം എന്നു തന്നെയാണ് നിയമം പറയുന്നത്.
അല്ലാത്തപക്ഷം 100 രൂപ പിഴ ഈടാക്കാനും, സീറ്റ് ഒഴിയാത്ത പക്ഷം കൃത്യ നിർവ്വഹണത്തിൽ തടസ്സം നിന്നതിന് പോലീസിന് പരാതി നൽകി ക്രിമിനൽ കുറ്റം ചുമത്താനും KSRTC കണ്ടക്ടർക്കു അധികാരം ഉണ്ട്.
KSRTC ബസ്സിൽ 25% സീറ്റ് സ്ത്രീകളുടേതും, 20% സീറ്റ് മുതിർന്ന പൗരൻമാർക്കും, 5% സീറ്റ് വികലാങ്കർക്കും അവകാശപെട്ടതാണ്. ബാക്കി വരുന്ന സീറ്റ് പൊതുവായി ഉള്ളതാണ്. അതിൽ ആർക്കു വേണമെങ്കിലും ഇരിക്കാം.
ഇനി തെറ്റുധാരണ പരത്തിയ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആ പോസ്റ്റ് ചുവടെ കൊടുത്തിരിക്കുന്നു. ഇവിടെ കൊടുത്തിരിക്കുന്ന website link, പ്രവർത്തിക്കുന്നതല്ല. ഒരു പക്ഷെ അതിൻ്റെ ഉടമകൾ, തെറ്റു മനസ്സിലാക്കിയപ്പോൾ നീക്കം ചെയ്തതാകാം.
KSRTC ബസിലെ സ്ത്രീകൾക്ക് മുൻഗണന:യഥാർത്ഥത്തിൽ എന്താണ് ഈ സ്ത്രീകൾക്ക് മുൻഗണന ???
ഇന്ന് രാവിലെ അങ്കമാലിയിൽ നിന്നും കോട്ടയത്തേക്ക് വരുന്ന KSRTC FP(fast passenger) ൽ ഉണ്ടായ ഒരു സംഭവം ആണ് ചുവടെ ചേർക്കുന്നത്.ഞാൻ അങ്കമാലിയിൽ നിന്നും കയറുന്ന സമയത്ത് വലതു വശത്തെ അഞ്ചാമത്തെ വരിയിൽ ഒരു അമ്മയും മകനും ആണെന്ന് തോനുന്നു അവര്‍ കൂടാതെ ഒരു സീറ്റ് കാലി ഉണ്ടായിരുന്നു (സ്ത്രീകൾക്ക് മുൻഗണന സീറ്റ് ആയിരുന്നു അത് ) നേരെ അതിൽ കയറി ഇരുന്നു.
എന്നും ഉണ്ടാകുന്ന പോലെ ടിക്കറ്റ് എടുത്തതിനു ശേഷം ഞാന്‍ ഉറക്കത്തിലേക്ക് പോയി.പെരുമ്പാവൂര്‍ ഒക്കെ കഴിഞ്ഞു കാണും ആരോ തട്ടി വിളിക്കുന്ന പോലെ തോന്നി.കണ്ണു തുറന്നു നോക്കിയപ്പോൾ ജനസാഗരം.ഒരു പെൺകുട്ടിയാണ് വിളിച്ചത് കാഴ്ച്ചയിൽ ഒരു 20-30 പ്രായം തോന്നിക്കും.പെണ്‍കുട്ടി അവള്‍ക്ക് ഉള്ള അവകാശം പോലെ സീറ്റ് ഒഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടിരുന്നു.
മുന്‍പ് എന്നോ KSRTC യുടെ സീറ്റ് തർക്കങ്ങളെ പറ്റിയുള്ള കോടതി ഉത്തരവ് വായിച്ച ഓർമയിൽ അങ്ങനെ ഒരു റൈറ്റ് ഇല്ലെന്നും കണ്ടക്ടർ വരുമ്പോൾ താങ്കളുടെ സംശയം സാധുകരിക്കാനും ഞാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. അതിനു ശേഷം ഞാന്‍ വീണ്ടും ഉറക്കത്തിലേക്ക് പോയി.
കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും തട്ടി വിളിക്കുന്നു ഇത്തവണ വിളിക്കുന്നത് മറ്റാരും അല്ല കണ്ടക്ടര്‍ തന്നെയാണ്.എന്നോട് സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ അദ്ദേഹം ആജ്ഞാപിക്കുകയാണ്. ഞാൻ പറഞ്ഞു അങ്ങനെ ഒരു റൈറ്റ് ഇല്ല സർ എന്ന് പറഞ്ഞു.സംഭവം എന്തെന്നാല്‍ കണ്ടക്ടർക്കും ഇതേപ്പറ്റി വലിയ വിവരം ഒന്നും ഇല്ലെന്നതാണ്.പെണ്‍കുട്ടി എന്തോ ഒരു ഔദാര്യം പോലെ ആ ഇരുന്നോ എന്ന് പറഞ്ഞു.പെൺകുട്ടി കൂത്താട്ടുകളം ആയപ്പോൾ ഇറങ്ങി. ഇറങ്ങുന്നതിനു മുൻപ് തന്റെ മൊബൈൽ ക്യാമറയിൽ എന്റെ ചിത്രം എടുക്കുന്ന പോലെ എനിക്ക് തോന്നി.
ഇനി കാര്യത്തിലേക്ക് കടക്കാം.ദീർഘദൂര സർവീസുകളിൽ [FP ,SFP, തുടങ്ങിയ ] സ്ത്രീകൾക്കായി വലതുവശം മുൻപിലായി 5 വരിയാണ് സംവരണം ചെയ്തിട്ടുള്ളത്. ബസ് എവിടെ നിന്നാണോ പുറപ്പെടുന്നത് അവിടെ നിന്നു മാത്രമാണ് സംവരണം അനുവദിച്ചിട്ടുള്ളത്. സ്ത്രീകളുടെ അഭാവത്തിൽ ഡ്രൈവർ സീറ്റിന് പിറകിലായുളള ഒരു വരി [3 സീറ്റ്] ഒഴികെ ബാക്കിയുള്ള 4 വരികളും പുരുഷന്മാർക്ക് അനുവദിക്കാവുന്നതാണ്.
അതവാ പുരുഷന്മാര് എങ്ങാനും ഇടയില്‍ ഇറങ്ങുക ആണെങ്കില്‍ നിൽക്കുന്ന സ്ത്രീ യാത്രക്കാരിക്കാണ് ആ സീറ്റിന് മുൻഗണന. ഇറങ്ങി കഴിഞ്ഞാണ് മുൻഗണന.
അടുത്ത പന്തിയിൽ സ്ത്രീകൾക്കു മുൻഗണന എന്നു പറഞ്ഞാൽ, ഉണ്ടുകൊണ്ടിരിക്കുന്ന ആളെ എഴുന്നേൽപ്പിച്ചു സീറ്റ് നൽകില്ലല്ലോ. കോടതി ഉത്തരവു പ്രകാരം ദീർഘദൂര സർവീസുകളിൽ യാത്രക്കാരെ നിർത്തി കൊണ്ടുപോകാൻ പാടില്ല. പിന്നെ എങ്ങിനെ ടിക്കറ്റ് നൽകിയ ഒരു യാത്രക്കാരന്നെ ഇടയിൽ എഴുന്നേൽപ്പിക്കും. അത് കുറ്റകരമല്ലേ.യാത്രയ്ക്കിടയിൽ കയറുന്ന ആൾ നിന്നു യാത്ര ചെയ്യാൻ തയ്യാറാണെന്ന് കണ്ടക്ടറോട് സമ്മതിക്കണം.അതിന് ശേഷം ടിക്കറ്റ് നൽകുക. ഇത്രയും വിവരം KSRTControl room നൽകിയതാണ്.
Phone No: 0471 2463799ഈ നിയമം എല്ലാവരും പാലിക്കുന്നില്ല.പലർക്കും അറിയില്ല എന്നതാണ് സത്യം.യാത്രക്കാർക്ക് ഇത് അറിയില്ല.
സീറ്റുകൾ മുഴുവനും occupied ആണെങ്കിൽ അതും പുരുഷന്മാർ ആണെങ്കിൽ നിന്നുകൊണ്ട് യാത്ര ചെയ്യുവാൻ തയ്യാറാണ് എന്ന് സമ്മതത്താൽ ആണ് പിന്നീട് കയറുന്ന സ്ത്രീകൾ.
2 )യാത്രാമധ്യേ തനിക്കു സീറ്റ് തരുവാൻ കണ്ടക്ടറോട് ആവശ്യപ്പെടുവാൻ സ്ത്രീക്ക് അവകാശമില്ല.
കടപ്പാട്:
https://www.keralavarthaa.com/ (inseccure connection – not following https protocol completely)Nb: കോപ്പിയെടുത്തു പരമാവധി വാട്സാപ്പിലും മറ്റു സോഷ്യൽ മീഡിയകളിലും പ്രചരിപ്പിക്കുമല്ലോ 😍
ഇതു പോലെയുള്ള വ്യാജ വാർത്തകൾ ദയവു ചെയ്ത് പ്രചരിപ്പിക്കരുത്. കുറച്ചെങ്കിലും ഒരു കാര്യത്തെക്കുറച്ച് അറിഞ്ഞിട്ട് മാത്രം share ചെയ്യുക. അത് നമ്മുടെ ഉത്തരവാദിത്തം ആണ്.