പൊങ്കാലയും പാകിസ്ഥാൻ തീവ്രവാദവും പിന്നെ കഷണ്ടിയും’

(യഥാർത്ഥ രചയിതാവ് ആരാന്നെന്ന് അറിയില്ല)

⭕എന്തിനാണ് നമ്മള് ഇപ്പൊ പൊങ്കാല ഇടുന്നതു ?

:- ഉദ്ദിഷ്ടകാര്യത്തിനു. 😊

:- അപ്പോൾ ദേവിക്ക് പൊങ്കാല അർപ്പിച്ചാൽ, നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടന്നു കിട്ടുവോ ?

:- തീർച്ചയായും… സംശയമുണ്ടോ. മനസ്സുരുകി പ്രാർത്ഥിച്ചാൽ എന്തും നടക്കും. സർവ്വ ശക്തയാണ്… 🤗

:- നമ്മടെ അമ്മാവന്റെ തല നല്ലോണം കഷണ്ടി കയറി… മനസ്സുരുകി പ്രാർത്ഥിച്ചാൽ മുടി വളരുമായിരിക്കും ല്ലേ..?

:- അതു ഇത്തിരി പാടാ…😐 നീ കേട്ടിട്ടില്ലേ കഷണ്ടിക്കും അസൂയക്കും മരുന്നില്ലാന്നു 😬

:- അപ്പൊ മരുന്നു കണ്ടു പിടിച്ചിട്ടില്ലാത്ത രോഗങ്ങളൊന്നും ദൈവത്തിന് മാറ്റാൻ സാധിക്കില്ല..അല്ലേ..

:- (💭ശെരിയാണല്ലോ 🙄)നീ ചുമ്മാ ആവശ്യമില്ലാത്ത ഓരോന്നു പറഞ്ഞു ദൈവ കോപം വാങ്ങി കൂട്ടാതെ, എന്തെങ്കിലും ആഗ്രഹം മനസ്സിൽ കരുതി അടുപ്പ് കത്തിക്കടി…

:- ok.🙏 ദേവി…. പാകിസ്ഥാൻ തീവ്രവാദം ഇന്നത്തോടെ അവസാനിപ്പിക്കണേ.

:- 😳 ഡെയ്.. എന്തോന്ന് ഇതു.. ! നടക്കുന്ന കാര്യം വല്ലോം ആഗ്രഹിക്ക്… അല്ല.. നിന്റെ കാര്യം വല്ലോം പറ..

:- അപ്പൊ ഇതും നടക്കൂലെ..☹️ എന്നാ പിന്നെ അടുത്ത ഡിസംബറിൽ മഴ പെയ്യണേ എന്നു പ്രാർത്ഥിക്കാം… കഴിഞ്ഞ വട്ടം കിണറ്റിൽ ഒരു തുള്ളി വെള്ളമില്ലായിരുന്നു..🙂

:- 🤥 നീ ദിങ്ങട് വന്നേ…
മോളേ… ഇങ്ങനെ ന്യായമല്ലാത്ത കാര്യങ്ങൾ പറയാതെ…ദേവിക്ക് ഇഷ്ടപ്പെടൂല. സ്വാഭാവീകമായി നടന്നേക്കാവുന്ന എന്തെങ്കിലും പ്രാർത്ഥിക്ക്… അപ്പോൾ ഫലം കിട്ടും ഉറപ്പ്.

:- ഇതൊന്നും നടക്കൂലെങ്കിൽ പിന്നെ സർവ്വ ശക്ത എന്നൊക്കെ തള്ളിയത് എന്തിനാ… ? 😒 സ്വാഭാവികമായി നടക്കുന്ന കാര്യങ്ങൾ തന്നെത്താനെ നടന്നു കൊള്ളത്തില്ലേ. അതിനു പ്രാർത്ഥന എന്തിനു.

:- 😡 നീ രാവിലെ തന്നെ ഹിന്ദുവിനെ കൊല്ലാൻ ഇറങ്ങിയിരിക്കുവാണോടീ.. എന്തൊക്കെ തോന്ന്യവാസങ്ങളാ വായിൽ നിന്ന് വരുന്നേ..
എന്റെ ഭഗവതീ… ഇവളെ ശപിച്ചുകളയല്ലേ… 😩

:- അതുശരി….ഗുണമുള്ള കാര്യമൊന്നും നടക്കൂല…ശപിക്കാൻ മാത്രം അറിയാം…ല്ലേ..

:- … അസ്സത്തെ 😠🍯 💥

:- എന്നാ ഒരു കാര്യം ചെയ്യാം. അപ്പുറത്തെ പറമ്പിലെ മാവിലെ മാങ്ങേലു, ഞാൻ എത്ര എറിഞ്ഞാലും കൊള്ളാറില്ല. ഇനി കൊള്ളാണേ എന്നു പ്രാർത്ഥിക്കാം.

:- ആ…അതൊക്കെ പ്രാർത്ഥിക്ക്. നടക്കും…😊

ങേ 🙄 നീ ഒന്നു ട്രോളിയോ ?

:- ഏയ്‌.. ഇല്ല… 🤐

:- ആ…😊
എന്നാ സമയം കളയണ്ട…കത്തിച്ചോ കത്തിച്ചോ.
😂😂😂

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.