
കൂരാ കൂരിരുട്ട്. മരങ്ങളുടെ മറ പറ്റിക്കൊണ്ട്, ഞാൻ ആ മല മുകളിലേക്ക് വലിഞ്ഞു കയറുകയാണ്. ക്ഷീണിതനായിരിക്കുന്നു. എന്നാൽ പോരാട്ട വീര്യത്താൽ മനസ്സ് ഊർജ്ജസ്വലമാണ്. കൂടെ ഉണ്ടായിരുന്ന മറ്റു പട്ടാളക്കാരെ ഒക്കെ നഷ്ടപെട്ടിരിക്കുന്നു. ഇനി ഒറ്റക്കു പോരാടണം.
ശത്രുവിനെ തുരത്താൻ അവരുടെ സാമ്പത്തിക- ആഹാര ഉറവിടങ്ങളെ തകർക്കുക എന്നത്, പയറ്റിത്തെളിഞ്ഞ ഒരു യുദ്ധ തന്ത്രമാണ്. എൻ്റെ ലക്ഷ്യവും മറ്റൊന്നല്ല. മല മുകളിൽ എത്തിയാൽ ശത്രുവിൻ്റെ കാർഷിക ഗ്രാമത്തിനെ എളുപ്പത്തിൽ ആക്രമിക്കാൻ കഴിയും. മനസ്സ് ഏകാഗ്രമാണ്. ഒരേ-ഒരു ലക്ഷ്യം മാത്രം.
ഒടുവിൽ ഇതാ മലയുടെ ഉച്ചിയിൽ എത്തിയിരിക്കുന്നു. ഇപ്പോൾ കാർമേഘത്തെ വകഞ്ഞു മാറ്റിയ നിലാവെളിച്ചത്തിൽ, താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തെ ഞാൻ നന്നായി കാണുന്നു. അവിടെ ഞാൻ നിലയുറപ്പിച്ചു. ഇതു തന്നെയാണ് ആ സ്വപ്ന നിമിഷം. പിന്നെ മടിച്ചില്ല. എൻ്റെ പാൻസിനു വെളിയിലേക്ക് മിസൈലുകളും, ഗ്രനേഡുകളും, ആ ഗ്രാമത്തിനു നേരേ പാഞ്ഞു.
തൽക്ഷണം ഗ്രാമം പരിഭ്രാന്തിയിലായി. എങ്ങും കരച്ചിലും, ബഹളവും, നിസ്സഹായതയും. ഗ്രാമീണർ വീടു വിട്ടിറങ്ങി നിലവിളിച്ച് നെട്ടോട്ടമോടുന്നു. ചിലർ ബോധമറ്റ് വീഴുന്നു. എനിക്കൊട്ടും മനസ്ഥാപം തോന്നിയില്ല. സംതൃപ്തിയാൽ ഞാൻ ആറാടുകയായിരുന്നു. വീണ്ടും വീണ്ടും മിസൈലുകൾ ഞാൻ തൊടുത്തു വിട്ടു കൊണ്ടിരുന്നു.
വാസ്ഥവത്തിൽ, ചിത്തഭ്രമം മൂലം നിർബന്ധിത ലീവ് തന്ന് പറഞ്ഞു വിട്ട ഒരു പട്ടാളക്കാരനായിരുന്നു ഞാൻ. ഇപ്പോൾ ഞാൻ മതിമറന്ന് ആക്രമിക്കുന്നതോ? – എൻ്റെ സ്വന്തം ഗ്രാമത്തെയും. അവിടെ എൻ്റെ കുടുമ്പവും ഉണ്ട്.
എന്നാൽ പ്രതികാര ദാഹത്താൽ ഞാൻ അന്ധനായിരിക്കുന്നു. ഞാൻ ഉറഞ്ഞു തുള്ളുകയാണ്. ജനം പരക്കം പായുകയാണ്. തീക്ഷ്ണമായ എൻ്റെ വെടി ആക്രമണത്തിന് ഇടയിലൂടെ വളരേ ക്ഷീണിതനായി വിളറി വെളുത്ത ഒരു വദ്ധൻ ഓടിക്കിതച്ച് വരുന്നു.
അവശ സ്വരത്തിൽ അയാൾ എന്നോട് ആക്രോശിച്ചു – ” എടേ മനൂ, നിനക്ക് കുറച്ച് മാറി എവിടെയെങ്കിലും പോയിരുന്ന് തൂറരുതോ… ഇവിടെയെങ്ങും നിൽക്കാൻ പറ്റണില്ലല്ലോ …”
ഒരു വളി കൂടി വിട്ട് ഞാൻ വീട്ടിലേക്ക് നടന്നു.
– മനൂ റഹീം
പിൻകുറിപ്പ്: എൻ്റെ 16-17 വയസ്സിൽ (Plus Two) ഞാൻ എഴുതിയ തീട്ടകഥ.
+2 നു പഠിക്കുംമ്പൊ ഞാൻ story writing competition നു എഴുതിയതാ…
Topic – എൻ്റെ ഗ്രാമം
റിസൾറ്റ് വന്നപ്പോ – 1st, 2nd, 3rd ആരൊക്കെയോ കൊണ്ടു പോയി.
തീട്ട കഥ ആയതു കൊണ്ട് appeal ഒന്നും കൊടുത്തില്ല.
😄😄😄
Very nice story
LikeLike
Thank you bro…
LikeLike
നന്നായിട്ടുണ്ട്
LikeLiked by 1 person
Thank you.
LikeLike