ഒരു സൃഷ്ടി കഥ – മാത്യു ആദം പറമ്പിൽ (short story)

ആദിയിൽ വാലുണ്ടായിരുന്നു. പിന്നീട് ഉടലുണ്ടായി. അതിനു ശേഷം ശിരസ്സുണ്ടായി. ശിരസ്സിൽ കൊമ്പുണ്ടായി. വായിൽ കോമ്പല്ലുകളുണ്ടായി. അങ്ങനെ സ്വയംഭൂവായി സൃഷ്ടാവായ ചെകുത്താൻ ഉണ്ടായി. അവൻ വളരെയധികം സൃഷ്ടികൾ നടത്തി. അവസാനം ആണും പെണ്ണുമായി വളരെയധികം മനുഷ്യരെ സൃഷ്ടിച്ചു, ഭൂമിയിലേക്ക് അയച്ചു. മനുഷ്യർ ജരാനര ബാധിക്കാത്തവരും, മരണമില്ലാത്ത വരുമായിരുന്നു.

തന്റെ മനുഷ്യസൃഷ്ടിയിൽ നിന്നും സുന്ദരിയായ ഒരു സ്ത്രീയെ അവൻ ഭാര്യയായി നിയമിച്ചു. സൃഷ്ടി നടത്തി ക്ഷീണിതനായ ചെകുത്താൻ ഉറങ്ങിയപ്പോൾ, ബുദ്ധിമതിയായ ചെകുത്താന്റെ ഭാര്യ, ചില സൃഷ്ടികൾ നടത്തി. സൃഷ്ടിക്കു വേണ്ട എല്ലാ സാധനങ്ങളും ചേരുവകളും നിർമ്മാണശാലയിൽ ഉണ്ടായിരുന്നു.

എന്നാൽ അവൾ സൃഷ്ടിച്ച രൂപങ്ങളെല്ലാം വികലമായിരുന്നു. അതിനാൽ അവയെല്ലാം ദൈവങ്ങളായി മാറി ഭൂമിയിലേക്ക് കുതിച്ചുപാഞ്ഞു. അവർ വളരെയധികം ഉണ്ടായിരുന്നു. മനുഷ്യരുടെ ഇടയിൽ ഭിന്നതകൾ ഉണ്ടാക്കി, ദൈവങ്ങൾ കലഹം സൃഷ്ടിച്ച് നല്ലവരായ മനുഷ്യരെ തമ്മിലടിപ്പിച്ചു.

പാവം ചെകുത്താൻ ഉണർന്നപ്പോൾ വളരെ താമസിച്ചു പോയിരുന്നു. കാര്യങ്ങൾ കൈവിട്ടു പോയല്ലോ എന്ന് ചെകുത്താൻ വിചാരിച്ചു. മനുഷ്യസ്ത്രീ ആയ അവന്റെ ഭാര്യ പറഞ്ഞു. എനിക്കബദ്ധം പറ്റി ക്ഷമിക്കണം… കരുണാമയനായ അവൻ അവളോട് ക്ഷമിക്കുകയും ചെയ്തു.

എന്നാൽ മനുഷ്യരെ രക്ഷിക്കാൻ അവൻ ആലോചിച്ചു. ദൈവങ്ങളുടെ ദുഷ്ടതയിൽ നിന്നും രക്ഷിക്കാനായി, അവൻ എല്ലാ മനുഷ്യരുടെ തലയിലും വീഴ്ത്തക്കവണ്ണം, ഭൂമിയിലേക്ക് “ഉപ്പുപൊടി” തൂവി. അവസാനം സ്വന്തം ഭാര്യയുടെ തലയിൽ കൈ തുടച്ചു. ഉപ്പു വിതറിയതിനാൽ മനുഷ്യർക്ക് ജരാനര ബാധിക്കുകയും, മരണം സംഭവിക്കുകയും ചെയ്തു. പരമാവധി ആയുസ്സ് 120 ആയി. അങ്ങനെ മരണത്തിലൂടെ മനുഷ്യർ ദൈവങ്ങളിൽ നിന്നും രക്ഷപ്പെട്ടു.

അന്ന് ചെകുത്താൻ ഭൂമിയിൽ വിതറിയ ഉപ്പ് മഴയിലൂടെ തല്ലിയൊലിച്ച് കടലിലെ വെള്ളത്തിൽ മുഴുവനും ഉപ്പുകലർന്നു. ചെകുത്താന്റെ ഭാര്യ 113 -ന്നാമത്തെ വയസ്സിൽ മരണപ്പെട്ടു. ചെകുത്താൻ വീണ്ടും ഏകനായി.

– മാത്യു ആദം പറമ്പിൽ, ചന്ദനക്കാംപാറ, കണ്ണൂർ, Ph: +919400190479

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.