
ഭാരത മക്കളെ ഒന്നായി കണ്ടൊരു
ഗാന്ധിയാം നമ്മുടെ രാഷ്ട്രപിതാമഹൻ.
അങ്ങനെയുള്ളൊരു വെള്ളി നക്ഷത്രത്തെ
പണ്ടൊരു ഘാതകൻ തോക്കിന്നിരയാക്കി.
ദുഷ്ടത ചെയ്തൊരു ഘാതകൻ നമ്മൾക്ക്
എത്രയോ നഷ്ടമാ തന്നതെന്നോർക്കണം.
കാലം കഴിഞ്ഞപ്പോൾ നമ്മൾക്കിടയിലും
ദുഷ്ടത മൂർച്ഛിച്ച കാലം വരവായി.
രാഷ്ട്രപിതാവിനെ കൊന്നൊരു ഘാതകൻ
ഇന്നു ചിലർക്കൊരു ധീരനാണെന്നതും.
ആ ദുഷ്ട ജന്മത്തെ ദിവ്യനായ് കാണുന്നോർ
ഭാരതമണ്ണിനു ശാപവും ഭാരവും.
രാഷ്ട്രപിതാവിനെ വീണ്ടും വധിക്കുന്നു
പ്രതീകാത്മകമായി ചിലരിന്ന്.
എത്ര നാൾ നിങ്ങൾ വധിച്ചാലും കൂട്ടരേ
ഗാന്ധി മഹാനായെന്നും ജീവിച്ചിട്ടും.
– മാത്യു ആദം പറമ്പിൽ, ചന്ദനക്കാംപാറ, കണ്ണൂർ, Ph: +919400190479