2 രൂപാ ഡോക്ടർ കൊറോണാ ബാധ മൂലം അന്തരിച്ചു (article)

അവസാനശ്വാസം വരെ എത്തിക്സും സഹജീവി സ്നേഹവും മുറുകെപ്പിടിച്ച ‘രണ്ട് രൂപാ ഡോക്ടർ’ യാത്രയായി. https://youtu.be/0M5-c3xqogE

കൊറോണക്കാലത്ത് 76 വയസ്സിലും വീട്ടിലിരിക്കാതെ വൈദ്യശുശ്രൂഷ തുടർന്ന് ഒടുവിൽ കോവിഡ്19-നു കീഴടങ്ങി മരണം വരിച്ച ഒരു ജനകീയ ഡോക്റെക്കുറിച്ചാണ്.

ആന്ധ്രയിലെ കുർണൂലിൽ നിന്നുള്ള കഥയാണ്. നൂറു കണക്കിന് പാവപ്പെട്ട കുടുംബങ്ങൾക്ക് അത്താണിയായിരുന്നു ഇസ്‌മയിൽ ഹുസ്സൈൻ എന്ന 76 വയസ്സുള്ള ജനപ്രിയ ഡോക്ടർ.

ഏതാനും ആഴ്ചകൾക്ക് മുൻപ്, കൊറോണ വ്യാപകമായിത്തുടങ്ങിയ ഘട്ടത്തിൽ പ്രായവും സ്വന്തക്കാരുടെ നിർബന്ധവുമൊക്കെ കണക്കിലെടുത്ത് അദ്ദേഹം തൻ്റെ സ്വകാര്യ ആശുപത്രിയിൽ പരിശോധനക്ക് പോകുന്നത് നിർത്തി. ഹതാശയരായ രോഗികൾ ആകട്ടെ, നേരെ അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് വന്ന് ക്യൂ നില്ക്കാൻ തുടങ്ങി. അവരോട് മറുത്തുപറയാനോ ഏതെങ്കിലും രോഗിയെ മടക്കാനോ അദേഹത്തിന് ഒരിക്കലും കഴിയുമായിരുന്നില്ല. രോഗിയാണ് പ്രഥമ പരിഗണന എന്നതായിരുന്നു അദ്ദേഹത്തിൻ്റെ മോട്ടോ. ഒരാഴ്ചക്കകം തീരുമാനം മാറ്റി പഴയത് പോലെ ആശുപത്രിയിൽ പോകുന്നത് തുടർന്നു.

കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു ഡോ: ഇസ്മായിൽ 76 വയസ്സ് പൂർത്തിയാക്കിയത്. അതിന് ശേഷവും പരിശോധന തുടർന്നു. വീട്ടിലിരിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. കാരണം, തങ്ങളുടെ കാണപ്പെട്ട ദൈവവും കുടുംബ ഡോക്ടറുമായി അദ്ദേഹത്തെ പ്രതിഷ്ഠിച്ച വലിയ ഒരു ജനാവലി ഉണ്ട്. അവർ ആന്ധ്രയിലെ കുർണൂൽ ജില്ലയിൽ പരിമിതമായിരുന്നില്ല. ഹൈദരാബാദിൽ നിന്നും തെലങ്കാനയിലെ ഗഡ്‌വാൾ ജില്ലയിൽ നിന്നും, കർണ്ണാടകയിലെ റായ്ച്ചൂരിൽ നിന്നും വരെ അദ്ദേഹത്തെ കേട്ടറിഞ്ഞ് ആളുകൾ വരുമായിരുന്നു. രോഗികളോടുള്ള തൻ്റെ സഹാനുഭൂതിയും ദയാവായ്‌പും അത്രകണ്ട് പ്രശസ്തമായിരുന്നത്രേ; പ്രത്യേകിച്ച് പാവപ്പെട്ടവരോട്. പരിശോധനക്ക് വന്നിരുന്നാൽ അവസാനത്തെ രോഗിയെയും നോക്കിയിട്ടേ അദ്ദേഹം പോകുമായിരുന്നുള്ളൂ. ചിലപ്പോൾ അത് പുലർച്ചെ ഒരു മണി വരെയൊക്കെ നീണ്ടുപോയെന്നിരിക്കും.

“അദ്ദേഹത്തിൻ്റെ മുറിയിൽ ഒരു കാർഡ്ബോർഡ് പെട്ടി വെച്ചിട്ടുണ്ടാകും. ജനങ്ങൾക്കു അതിൽ പൈസയിടുകയോ ബാക്കിയെടുക്കുകയോ എന്ത് വേണേലും ചെയ്യാം. പലരും പത്ത് രൂപ ഇട്ട് അഞ്ച് രൂപ ബാക്കിയെടുക്കും, ചിലർ അൻപത് ഇട്ട് മുപ്പത് തിരിച്ചെടുക്കും, അവരവരുടെ ഇഷ്ടപ്പടി”

  • പറയുന്നത് കുർണൂലിലെ ചരിത്രകാരനും രാഷ്ട്രീയ നിരീക്ഷകനും ഡോക്ടറുടെ അടുത്ത സുഹൃത്തും കൂടിയായ കൽക്കുര ചന്ദ്രശേഖർ.

“ഒരിക്കലും അദ്ദേഹം പണത്തെ മാനദണ്ഡമാക്കിയിട്ടില്ല. രോഗികൾ എത്രയാണ് നൽകുന്നത് എന്ന് പോലും നോക്കാറില്ല. പരിശോധനക്ക് ശേഷം അവരവർക്ക് കഴിയുന്നത് നൽകും. മുൻപൊക്കെ ആളുകൾ രണ്ട് രൂപ മാത്രമായിരുന്നു നല്കിവന്നത്. ഇപ്പോഴും, അദ്ദേഹത്തിൻ്റെ പരിശോധനയുടെ അവസാന നാളുകളിൽ പോലും അവരെക്കൊണ്ട് കഴിയുന്ന പോലെ, പത്തോ ഇരുപതോ രൂപയാണ് ജനങ്ങൾ കൊടുത്തത്. ഇനി ഒരാളുടെ കൈവശം ഒന്നുമില്ലെന്ന് പറഞ്ഞാലും അദ്ദേഹത്തിന് മുഷിച്ചിൽ ഒട്ടുമില്ല. എൺപതുകളിലും തൊണ്ണൂറുകളിലും അദ്ദേഹം 2 രൂപാ ഡോക്ടർ എന്നാണ് അറിയപ്പെട്ടത്. നിശ്ചയിക്കപ്പെട്ട പരിശോധനാ ഫീ ആണ് രണ്ട് രൂപ എന്നായിരുന്നു ജനത്തിൻ്റെ ധാരണ.”

“ഇക്കാലത്ത് എങ്ങനെയൊക്കെ രോഗികളെ പിഴിയാമെന്നാണ് വാണിജ്യ ലക്ഷ്യത്തോടെ കെട്ടപ്പെട്ട സ്വകാര്യ ആശുപതികൾ നോക്കുന്നത്. ഡോ: ഇസ്മായിൽ ആവശ്യമുണ്ടെങ്കിൽ മാത്രമേ ടെസ്റ്റുകളോ മരുന്നോ പോലും കുറിച്ച് നല്കുന്ന പതിവുള്ളു. ടെസ്റ്റുകൾക്കും മരുന്നിനും ആണേൽപോലും കയ്യിലുള്ളപണം തികഞ്ഞില്ലെങ്കിൽ ഉള്ളത് കൊടുത്തിട്ട് പോകാം.

ഒരിക്കൽ ഞാനദ്ദേഹത്തിൻ്റെ വീട്ടിൽ താമസിക്കുമ്പോൾ പുലർച്ചെ രണ്ട് മണിക്ക് ഒരാൾ വന്ന് വിളിച്ചു. വയറു വേദനയാണ്. ഡോക്ടർ പരിശോധിച്ച് മരുന്ന് നൽകി. അയാൾ നന്ദി പറഞ്ഞ് നടന്നുനീങ്ങി. ആഗതൻ പണമൊന്നും നൽകിയില്ല, ഡോക്ടർ ഒട്ട് ചോദിച്ചുമില്ല. റമദാനിൽപോലും ഡോക്ടർ സദാസമയവും പരിശോധനക്ക് ലഭ്യമായിരുന്നു.”

  • 45 വർഷമായി അദ്ദേഹവുമായി സഹവർത്തിത്വമുള്ള പള്ളി ഇമാം അബ്ദുൽ റഹൂഫിൻ്റെ സാക്ഷ്യപത്രം.

കുർണൂൽ മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസും എംഡിയും നേടി അവിടെത്തന്നെ ഫാക്കൽറ്റി മെമ്പറും സൂപ്രണ്ടും ആയി സേവനം അനുഷ്ഠിച്ചു വരവേ, 25 വർഷം മുൻപ് സ്വയം വിരമിച്ച്, കെ.എം. ഹോസ്പിറ്റൽ എന്ന പേരിൽ സ്വന്തമായി ഒരു നഴ്‌സിംഗ് ഹോം തുടങ്ങുകയായിരുന്നു.

അന്നൊരു ദിവസം പതിവ് പോലെ പരിശോധനകൾ തുടർന്ന് രാത്രി വൈകി വീട്ടിലെത്തി ഉറങ്ങാൻ കിടന്നതാണ്. പിറ്റേന്ന് കാലത്ത് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയും രണ്ട് ദിവസത്തിനകം, ഏപ്രിൽ 14-ന് മരണമടയുകയും ചെയ്തു. പിറ്റേന്ന് അദ്ദേഹത്തിന് കോവിഡ് ബാധ ഉണ്ടായിരുന്നുവെന്ന് പരിശോധനാ ഫലം വന്നു.

കോവിഡ്-19 സ്ഥിരീകരിച്ച ആരുമായും സമ്പർക്കത്തിലേർപ്പെട്ടിരുന്നില്ല. റെഡ് സോണിൽ ആയിരുന്നതിനാൽ തന്നെ കാണാൻ വന്ന രോഗികൾക്ക് ആർക്കെങ്കിലും കോവിഡ് ബാധ ഉണ്ടായിരുന്നിരിക്കണം എന്നാണ് ആരോഗ്യ അധികൃതർ അനുമാനിക്കുന്നത്.
പ്രോട്ടോക്കോൾ അനുസരിച്ച് മകൻ ഉൾപ്പെടെ അഞ്ച് പേർ മാത്രമാണ് കബറടക്കത്തിൽ സംബന്ധിച്ചത്.

“അദ്ദേഹത്തെ ഇത്തരുണത്തിൽ നഷ്ടപ്പെട്ടത് ദൗർഭാഗ്യകരമാണ്. മറ്റൊരവസരത്തിൽ ആയിരുന്നെങ്കിൽ ഈ കുർണൂൽ ജില്ലയുടെ പാതിയും അദ്ദേഹത്തെ അന്ത്യയാത്രയാക്കാൻ എത്തുമായിരുന്നു!” – സുഹൃത്തിൻ്റെ സംസാരം മുറിയുന്നു….

അവലംബം: https://thenewsminute.com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.