ഒരു തോട്ടക്കാരൻ ബാർബർഷോപ്പിൽ ചെന്നു മുടിവെട്ടിച്ചു.
പൈസ കൊടുത്തപ്പോൾ ബാർബർ വാങ്ങിയില്ല.
”ഇതെന്റെ സാമൂഹ്യസേവനമാണ്. പണംവെണ്ടാ”
തോട്ടക്കാരൻ എത്ര നിർബന്ധിച്ചിട്ടും അയാൾ പണം നിരസിച്ചു.
പിറ്റേന്ന് ബാർബർഷോപ്പ് തുറക്കാൻചെന്നപ്പോൾ കണ്ടകാഴ്ച ബാർബറെ അത്ഭുതപ്പെടുത്തി.
പടിക്കെട്ടിൽ ഒരു കൂടനിറച്ചു പൂക്കൾ!! –ഹൃദയം നിറച്ച സമ്മാനം.
അന്നും മുടിവെട്ടിച്ച പച്ചക്കറിക്കാരനിൽനിന്നും അയാൾ പണം വാങ്ങിയില്ല.
”നാടുമുഴുവൻ പണമില്ലാതെ നട്ടം തിരിയുമ്പോൾ ഞാൻ നിങ്ങളോടു പണം വാങ്ങുന്നത് ശരിയല്ലല്ലോ. ഇതെന്റെ സേവനമായി കരുതിക്കോളൂ”.
പിറ്റേന്നു കടതുറന്നപ്പോൾ കടയുടെ മുന്നിൽ ഒരുകൂട പച്ചക്കറി ബാർബറിനെ കാത്തിരുന്നു.
അന്നൊരു രാഷ്ട്രീയനേതാവ് മുടിവെട്ടിച്ചുകഴിഞ്ഞപ്പോഴും ക്ഷുരകൻ തന്റെ വിശാലമനസ്കത കാട്ടി.
നേതാവ് പണം കൊടുക്കാതെ സന്തോഷത്തോടെ പോവുകയും ചെയ്തു.
പക്ഷെ അടുത്തദിവസം രാവിലെ ബാർബർ അന്തംവിട്ടു വായ് തുറന്നു നിന്നുപോയി.
ഒരുപറ്റം രാഷ്ട്രീയക്കാർ ഫ്രീയായി മുടിവെട്ടിക്കാൻ വന്നിരിക്കുന്നു!!
ഇതാണ് സാധാരണജനങ്ങളും അവരെ നയിക്കുന്നവരും തമ്മിലുള്ള വ്യതാസം!!☺️😁😁
Writer – Unknown.
പച്ചപരമാർത്ഥം 😅✌👌
LikeLiked by 1 person
😅😅😅🤣
LikeLiked by 1 person