Writer – Unknown
ഒരു കൊറോണ കാല പോസിറ്റീവ് റിപ്പോര്‍ട്ട്..!
രാവിലെ തന്നെ അയല്പക്കത്തെ പയ്യന് വന്നു ബൈക്ക് ചോദിച്ചു
“ചേട്ടാ ബൈക്ക് ഒന്ന് തരുമോ? ലാബ് വരെ പോയി റിപ്പോര്‍ട്ട് വാങ്ങിക്കാനാണ്.”
“അതിനെന്താ?” ഞാന്‍ ബൈക്കിന്റെ താക്കോല്‍ എടുത്ത് കൊടുത്തു. പാവം പയ്യന്. ഈ അടുത്തിടെയാണ് കല്യാണം നടന്നത്. അതും ലോക്ക്ഡൌണ്‍ നു ഒരാഴ്ച്ച മുന്നേ.
അധികം വൈകാതെ തന്നെ അയാള്‍ തിരികെ എത്തി. ആ സമയം വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന എന്റെ കൈകളിലേക്ക് താക്കോല്‍ തന്നിട്ട് കെട്ടിപിടിച്ചു. എന്നിട്ട് പറഞ്ഞു “വളരെ വളരെ നന്ദി”
കരയുകയാണോ പാവം. അറിയാന്‍ വയ്യ. എന്നിട്ട് അവന്റെ വീട്ടിലേക്കു ഓടിപോയി. വെളിയില്‍ നിന്നുകൊണ്ട് തന്നെ അവന് അകത്തേക്ക് വിളിച്ചു പറയുന്നത് ഞാന്‍ കേട്ടു.
“റിപ്പോര്‍ട്ട് പോസിറ്റീവ് ആണ്.”
ഇടിവെട്ട് ഏറ്റത് പോലെയായി പോയി എന്റെ അവസ്ഥ. താഴെ വീഴാതിരിക്കാന്‍ പാടുപെട്ടു. ഏന്തി വലിഞ്ഞു മുറിയില്‍ കയറി. കയ്യും താക്കോലും സാനിട്ടായിസറില് കഴുകി. കിട്ടിയ സമയം കൊണ്ട് ബൈക്ക് മൂന്നു പ്രാവശ്യം സര്‍ഫ് വെള്ളത്തില്‍ കഴുകി.
അപ്പോഴാ ഓര്ത്തത്തു, ആ മഹാപാപി എന്നെ കെട്ടിപിടിച്ചിട്ടല്ലേ പോയത്.
“നീ പെട്ടടാ….പെട്ടു. ഇത് നിന്നേം കൊണ്ടേ പോകു…നിനക്കും കൊറോണ വരും ” ഇങ്ങനെ തോന്നി പോയി. ഒറ്റ ഓട്ടത്തിന് ബാത്റൂമില്‍ എത്തി. ഡെറ്റോള്‍ സോപ്പ് ഇട്ടു നല്ലപോലെ ഉരച്ചു കഴുകി കുളിച്ചു. പേടി കാരണം കുറെ നേരം കുളിമുറിയുടെ മൂലയില്‍ ഇരുന്നു.
പിന്നെ തലയെല്ലാം തോര്‍ത്തി വസ്ത്രങ്ങളും മാറ്റി ഞാന്‍ പതിയെ പുറത്തു വന്നപ്പോള്‍ ദേണ്ടെ നില്ക്കുന്നു ആ സാമദ്രോഹി. എന്റെ നിയന്ത്രണം വിട്ടു പോയി.
“ എടാ സാമദ്രോഹി…..നിന്റെ റിപ്പോര്‍ട്ട് പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോള്‍ എന്നെ എങ്കിലും ഒന്ന് ഒഴിവാക്കാമായിരുന്നില്ലേ? ഞാന്‍ എന്ത് ദ്രോഹമാടാ നിന്നോട് ചെയ്തത്? ഞാനെങ്കിലും രക്ഷപെടുമായിരുന്നില്ലേ?”
ഇത് കേട്ട അവന് ആദ്യം അത്ഭുതസ്തബ്ധനായി നിന്നു. പിന്നെ പൊട്ടി പൊട്ടി ചിരിക്കാന്‍ തുടങ്ങി. ഒന്നുമറിയാതെ ഞാനും നിന്നു.
ഇടയ്ക്കു ചിരി നിര്‍ത്തി അവന് പറഞ്ഞു
“ആ റിപ്പോര്‍ട്ടോ….. അത്… എന്റെ ഭാര്യയുടെ പ്രെഗ്നന്‍സി ടെസ്റ്റ് റിപ്പോര്‍ട്ട് ആയിരുന്നു ചേട്ടാ..റിപ്പോര്‍ട്ട് പോസിറ്റീവ് ആണ്. അവള് ഗര്‍ഭിണി ആണ് ചേട്ടാ”
ചിരിക്കണോ കരയണോ എന്നറിയാന്‍ വയ്യാതെ ആയി ഞാന്‍. അവന് വീണ്ടും ചിരിച്ചു കൊണ്ടേ ഇരുന്നു.
അത് കൊണ്ട് ഈ കൊറോണ കാലത്ത് ഓര്‍ക്കുക.
“പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍” എല്ലാം കൊറോണ ആവണമെന്നില്ല..😂
അടിപൊളി കേട്ടോ സഹോ👏👏👏😆😆😆
LikeLiked by 1 person
Thanks bro… Credit goes to the original writer.
LikeLike
Oh.. are you not the writer? Ok… Copy pasting in blog page too??
LikeLike
Its not a personal blog site. Postboard is sort of a magazine.
LikeLike
Plz see the post. I’ve written – “writer – unknown”. I’m not taking credits myself.
LikeLike
Sorry dear friend.. i didn’t see that.. anyway thank you for sharing such a nice write up.. waiting to see more
LikeLike
That’s alright 😊
LikeLike
Good one Manu. Tough times, these lighter notes are essential …😃
LikeLiked by 1 person