Writer – Unknown
“എങ്ങോട്ടാ”..
“ദാ, അമ്പലപ്പറമ്പിലേക്ക്”..
“ങ്ഹും.. എന്തേ”..
“ഒരു ആനവാൽ സംഘടിപ്പിക്കണം”..
“ആനയുടെ വാലോ”..
“ആനവാൽ എന്ന് പറയുമ്പോൾ.. ആനയുടെ വാലിലെ ഒരു രോമം എന്നാണ് ഉദ്ദേശിച്ചത്”..
“എന്താണ് ആവശ്യം”..
“ആനവാൽ മോതിരം എന്ന് കേട്ടിട്ടില്ലെ.. ആനവാൽ കെട്ടിച്ച് ഒന്നുരണ്ട് മോതിരം ഉണ്ടാക്കി മകനും പേരക്കുട്ടിക്കും കൊടുക്കാനാണ്”..
“എന്താണ് അതിൻ്റെ ഗുണം”..
“അത് ധരിക്കുന്നയാൾക്ക് പേടിയുണ്ടാകില്ല”..
“എന്നാര് പറഞ്ഞു”..
“അതൊക്കെ പണ്ടു പണ്ടെ പഴമക്കാര്‍ പറഞ്ഞുള്ള അറിവാണ്.. കാലങ്ങളായി കാരണവന്മാര് തുടർന്നു വരുന്ന പതിവാണ്”..
“സംഗതി കിട്ടാൻ എളുപ്പമാണോ”..
“പാപ്പാന്മാർക്ക് സംതിങ്ങ് കൊടുത്ത് സംഘടിപ്പിക്കാവുന്നതേയുള്ളൂ”..
“ഇത് പറിച്ചെടുക്കുമ്പോൾ, ആനക്ക് വേദനിക്കില്ലെ”..
“ഹേയ്.. ഇത്രേം വലിയ ആനക്ക് ഇതൊക്കെ ഒരു വേദനയാണോ”..
“അതല്ല.. ആന ഇടയുകയോ മറ്റോ ചെയ്താൽ പ്രശ്നമാകില്ലെ”..
“അങ്ങനെയൊന്നും സംഭവിക്കില്ലെടോ”..
“അതെന്താണ് ഇത്ര വലിയ ഉറപ്പ്”..
“ആനക്ക് പാപ്പാന്മാരെ വലിയ ഭയമാണ്”..
“ഹ ഹ.. അതു കലക്കി.. നിങ്ങടെ പേടി മാറ്റാൻ ആനവാൽ മോതിരം.. ഇപ്പറയുന്ന ആനക്ക് പാപ്പാനെ ഭയം”..
“അത്.. അതു പിന്നെ.. അതങ്ങനാണല്ലൊ”..
“അപ്പൊപ്പിന്നെ, പാപ്പാൻ്റെ ഒരു രോമം ചോദിക്കുന്നതല്ലെ കൂടുതൽ നല്ലത്.. ആന പോലും പേടിക്കുന്ന പാപ്പാൻ്റെ രോമം കെട്ടിയ മോതിരം ഇട്ട് ധൈര്യമായി നടക്കാല്ലോ”..!!
Writer – Unknown