കെ. കാമരാജിന്റെ രാഷ്ട്രീയം (life story with Nehru)

Writer – Unknown

ഒരിക്കൽ തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന കാമരാജ് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കൂടെ മധുരയിൽ ഒരു റാലിയിൽ പങ്കെടുക്കുവാൻ വേണ്ടി കാറിൽ സഞ്ചരിക്കുകയായിരുന്നു. യാത്രാമധ്യേ കാറിൽ വെച്ചു നെഹ്റു ചോദിച്ചു.

കാമരാജ്…. താങ്കളുടെ വീട് ഈ പരിസരത്ത് എവിടെയെങ്കിലും ആണോ?

അതെ, ഏറെക്കുറെ എൻറെ വീടിനടുത്തു കൂടിയാണ് നമ്മളിപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്നത്.

എങ്കിൽ നമുക്കു അവിടം ഒന്നു കയറിയാലോ?

എന്തിനു ?

എനിക്കു താങ്കളുടെ അമ്മയെ ഒന്നു കാണാമല്ലോ!

“60 കോടി ജനങ്ങളുടെ ഒരു പ്രധാനമന്ത്രി എന്തിനാണ് ഒരാവശ്യവുമില്ലാതെ എന്റെ അമ്മയെ കാണാൻ സമയം കളയുന്നത്”

ഒരു ആത്മഗതത്തിനു ശേഷം നെഹ്രുവുമൊത്തു അല്പനേരത്തെ സ്വകാര്യ സംഭാഷണങ്ങൾക്കൊടുവിൽ കാമരാജ് കാർ തിരിയേണ്ട ദിശ ഡ്രൈവർക്കു കാണിച്ചു കൊടുത്തു.

അനന്തമായ ഒരു വയലിനോട് ഓരം ചേർന്നു പായുന്ന കാർ ഒരു വേള നിർത്താൻ കാമരാജ് ആവശ്യപ്പെട്ടപ്പോൾ, നെഹ്രു കാറിൽ നിന്നു ചുറ്റുപാടും നോക്കി. ഒരു കടയോ വീടോ പരിസരത്തൊന്നും കാണാൻ കഴിയാതിരുന്ന നെഹ്രുവും ആത്മഗതം ചെയ്തു. എന്തിനായിരിക്കാം കാമരാജ് ഇവിടെ കാർ നിർത്താൻ ആവശ്യപ്പെട്ടത്.?

ഒരു വേള പുറത്തേക്കു പായിച്ച തന്റെ ദൃഷ്ടി നെഹ്രു കാറിനുള്ളിലിരിക്കുന്ന കാമരാജിലേക്കു തിരിച്ചപ്പോൾ കാറിന്റെ ജനലിൽ കൂടി തന്റെ തല പുറത്തേക്കു നീട്ടി വയലിലേക്ക് നോക്കി കാമരാജ് ആരോടെന്നില്ലാതെ വിളിച്ചു.

അമ്മേ ….. ?

ആരും അതു കേൾക്കുന്നില്ലെന്നു കണ്ടപ്പോൾ തന്റെ തല അല്പം കൂടി പുറത്തേക്കു ഉയർത്തി കാമരാജ് വീണ്ടും ഉച്ചത്തിൽ നീട്ടി വിളിച്ചു.

അമ്മേ ….., ഇതു ഞാനാണ്‌ കാമരാജ്.

വയലിൽ പണിയെടുക്കുന്ന സ്ത്രീകളുടെ കൂട്ടത്തിൽ നിന്നു പ്രായമായ ഒരു സത്രീ നിവർന്നു നിന്നു കാറിലേക്ക് നോക്കി കൈ ഉയർത്തി തിരിച്ചു ചോദിച്ചു.

മോനെ …. നിനക്കു സുഖം തന്നെയല്ലേ?

സുഖമാണമ്മേ ….., ഇതു വഴി പോയപ്പോൾ ഒന്നു വിളിച്ചു എന്നേയുള്ളൂ.

എന്താ മോനെ വിശേഷം?

ഞാൻ അല്പം ധിറുതിയിൽ ഒരാളോടൊപ്പം മധുരയിലേക്ക് പോവുകയാണമ്മേ… അമ്മയെ അയാൾക്കൊന്നു കാണാൻ അമ്മക്കിവിടം വരെ ഒന്നു വരാമോ?

അതിനെന്താമോനെ…. അമ്മ ഇതാ എത്തി കഴിഞ്ഞു.

തോർത്തു മുണ്ടു കൊണ്ടു വിയർപ്പു തുടച്ചു ആ പൊരിവെയിലിൽ കാറിനടുത്തേക്ക് നടന്നു വരുന്ന വയസായ ഒരു സ്ത്രീയെ കണ്ടു പുറത്തേക്കിറങ്ങിയ നെഹ്രു ഒരക്ഷരം ഉരിയാടാനാകാതെ നിർവികാരനായങ്ങനെ നോക്കി നിന്നപ്പോൾ, അടുത്തെത്തിയ സ്ത്രീയെ ചൂണ്ടി കാമരാജ് പറഞ്ഞു.

ഇതാണെന്റെ അമ്മ…..

പരിസരബോധം വീണ്ടെടുത്തു നെഹ്രു ആ അമ്മക്ക് നേരെ കൈകൂപ്പിയപ്പോൾ അമ്മയോടായി കാമരാജ് പറഞ്ഞു …..

ഇതാണമ്മേ ഇന്ത്യയുടെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു…..

തികച്ചും ആശ്ചര്യം കൂറിയ ആ അമ്മ തൊഴു കയ്യോടെ നെഹ്‌റുവിനെ പ്രത്യഭിവാദ്യം ചെയ്തു…..

ഒൻപതു വർഷകാലം തമിഴ്നാടിന്റെ മുഖ്യമന്ത്രി ആയിരുന്ന………. 1960 കളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കിങ്‌മേക്കർ ആയിരുന്ന ഒരു വ്യെക്തിയുടെ സ്വകാര്യ ജീവിതത്തെപ്പറ്റിയാണ് നാം ഇപ്പോൾ കേട്ടത്………

അദ്ദേഹം വിവാഹം കഴിച്ചില്ല……

അദ്ദേഹം സ്വന്തമായി ഒരു സ്വത്തും ഉണ്ടാക്കിയില്ല…….

അധികാരത്തിന്റെ പിന്നാലെ പോയി അതിൽ അഹങ്കരിച്ചില്ല……

മുഖ്യമന്ത്രി എന്ന നിലയിലുള്ള “Z” ലെവൽ സംരക്ഷണം വേണ്ടന്ന് വെച്ച് ഒരു പോലീസ് വാഹനത്തിന്റെ അകമ്പടിയോടെയാണ് അദ്ദേഹം സഞ്ചരിച്ചിരുന്നത്.

അദ്ദേഹം മരിക്കുമ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ സമ്പാദ്യമായി ആകെ ഉണ്ടായിരുന്നത് 130 രൂപയും, ഒരു ജോഡി ചെരിപ്പും, 4 ഷർട്ടും, 4 മുണ്ടും കുറച്ചു പുസ്തകങ്ങളും മാത്രമായിരുന്നു.

തമിഴ്‌നാട്ടിൽ റേഷൻ കടയിൽ കൊടുത്തിരുന്ന ഏറ്റവും വിലകുറഞ്ഞ അരികൊണ്ടായിരുന്നു അദ്ദേഹം ഭക്ഷണം ഉണ്ടാക്കിയിരുന്നത്. ഒരിക്കൽ അദ്ദേഹത്തിന്റെ അസിസ്റ്റൻഡ് അദ്ദേഹത്തിനോട് പറഞ്ഞു. ഈ അരി മോശമാണ് അരിയിൽനിന്ന് ദുർഗന്ധം വമിക്കുന്നു, അങ്ങ് ഈ അരി ഉപയോഗിക്കരുത്. അതിനദ്ദേഹം പറഞ്ഞമറുപടി, “ഇവിടത്തെ സാധാരണക്കാരായ പൊതുജനം കഴിക്കുന്നത് ഈ അരിയല്ലേ…… ഇവിടുത്തെ സാധാരണക്കാർക്ക് എന്നാണ് മണമില്ലാത്ത നല്ല അരി കഴിക്കാൻ പറ്റുന്നത്…… എന്നാണ് ഈ നാട്ടിലെ അവസ്ഥ മാറുന്നത്…… അന്ന് ജാൻ ഈ അരി ഉപേക്ഷിക്കാം”. നാടിന്റെ വ്യവസ്ഥിതി മാറിയില്ല….. അദ്ദേഹം മരണം വരെ ആ അരിത്തനെ ഉപയോഗിച്ചു

ഇത്തരത്തിൽ ഉള്ള ആളുകൾ സമൂഹത്തിൽ ജീവിക്കുന്നു. ഇതൊന്നും പണ്ടത്തെ കേട്ടുകേൾവിയും കഥയുമല്ല….. ഈ അടുത്തകാലത്തു 40-45 വര്ഷം മുൻപത്തെ അനുഭവമാണ്. ഇത്തരം നിസ്വാർത്ഥരായ ആളുകളാണ്…. നേതാക്കളാണ് സമൂഹത്തിന് വേണ്ടത്. അങ്ങനെയുള്ള ആളുകളെ ജനം സ്വീകരിക്കും. അങ്ങനെയുള്ള ആളുകൾ ഉൾകൊള്ളുന്ന പ്രസ്ഥാനങ്ങൾ നിലനിൽക്കും.

നിസ്വാർത്ഥരും, സമൂഹത്തിനോട് വിധേയത്വവുമുള്ള നേതൃത്വം ഏത് സഘടനയ്ക്ക് നഷ്ടപെടുന്നോ, അത്തരം പ്രസ്ഥാനങ്ങൾക്ക് ഭാരതത്തിൽ നേതൃനിരയിൽ നീണ്ടകാലം നിലനിൽക്കാൻ സാധിക്കില്ല എന്നാണ് ഭാരതത്തിന്റെ ചരിത്രം നമ്മോട് പറയുന്നത്.

എല്ലാ പ്രസ്ഥാനങ്ങൾക്കും ഇത്‌ ബാധകമാണ്. ശുദ്ധമായ വ്യെക്തിത്ത്വവും, നിസ്വാർത്ഥ ബോധവുമുള്ള കാര്യകർത്താക്കളുടെ അപര്യാപ്തത ഉണ്ടായാൽ…… ആ സംഘടനക്ക് എത്ര വലിയ ആദര്ശത്തിന്റെ പിന്ബലമുണ്ടായാലും മുന്നോട്ടുപോകുവാനോ വിജയിക്കാനോ കഴിയില്ല.

Writer – Unknown

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.