അഗസ്റ്റസ് മോറീസ് ജനിക്കുന്നു. (Article)

വർഷങ്ങൾക്കു മുൻപ്… കൊച്ചിയുടെ ഹൃദയഭാഗത്തെവിടെയോ ഒരു സെമിനാർ നടക്കുന്നു. ആരോഗ്യരംഗത്തെ സംബന്ധിക്കുന്ന എന്തോ പരിപാടിയാണെന്ന് മനസ്സിലാക്കിയ ഒരു ചെറുപ്പക്കാരൻ, ശാസ്ത്ര പക്ഷത്തു നിൽക്കുന്ന കുറച്ച് സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ച് സദസ്സിൽ വലിഞ്ഞുകയറി.

വേദിയിൽ ഡോക്ടർ എന്ന് സ്വയം വിളിക്കുന്ന ഒരു അൽപൻ (“കിട്ടുണ്ണീ ഈസ് എലിഫെൻറ് ബീയെ” എന്നു പറയുന്നതു പോല) ആധുനിക വൈദ്യത്തെ പൊതുവിലും പാരസെറ്റാ മോളിനെ പ്രത്യേകമായും അധിക്ഷേപിച്ചു രസിക്കുകയാണ്. തന്റെ കയ്യിലുള്ള പ്രകൃതിചികിത്സ വിറ്റഴിക്കാനാണ് ആശാൻ ഈ കുതന്ത്രങ്ങളൊക്കെ ഒപ്പിക്കുന്നത്. പാരസെറ്റാമോൾ എന്തോ എലിവിഷമാണെന്ന രീതിയിലാണ് ആശാൻ പ്രസംഗിച്ചു മറിക്കുന്നത്.! പാരസെറ്റാമോൾ നാലെണ്ണം ഒരുമിച്ചു തട്ടിയാൽ എലി തട്ടിപ്പോകുമത്രേ!. എലികളിലാണല്ലോ മരുന്നുകളൊക്കെ പരീക്ഷിക്കുന്നത്. എലി തട്ടിപ്പോകുമെങ്കിൽ എന്തുകൊണ്ട് മനുഷ്യന് തട്ടിപ്പോയിക്കൂടാ എന്നൊക്കെയാണ് ആശാൻ ചോദിക്കുന്നത്!

പരിപാടി ആദ്യവസാനം സാകൂതം വീക്ഷിച്ച ആ ചെറുപ്പക്കാരൻ പൊടുന്നനെ വേദിയിലേക്ക് ചാടിക്കയറി. “എത്ര ഡോസ് പാരസെറ്റമോൾ അകത്തുചെന്നാലാണ് മനുഷ്യനെ തെക്കോട്ടെടുക്കേണ്ടി വരിക?” എന്ന് അയാൾ മറ്റേ സ്വയം പ്രഖ്യാപിത ഡോക്ടറോട് ലൈവായി ചോദിച്ചു. (അന്ന് ഫേസ്ബുക്ക് ലൈവൊക്കെ ഉണ്ടായിരുന്നെങ്കിൽ വീഡിയോ വൈറലായിരുന്നേനെ!!)

ഇദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ പെരുമാറ്റം കണ്ട് പതറിയെങ്കിലും ധൈര്യം സംഭരിച്ച് ആശാൻ മറുപടി നൽകി

” 20 ഗ്രാം “

“ഒരു പാരസെറ്റമോൾ ഗുളികയുടെ ഡോസ് എത്രയാണെന്ന് അറിയുമോ സാറിന്”, എന്നായി നമ്മുടെ ചെറുപ്പക്കാരന്റെ അടുത്ത ചോദ്യം

“500 ന്റെ ഉണ്ട്… 650 ന്റെ ഉണ്ട്…”, Said the വ്യാജൻ

“അപ്പൊ എത്ര ഗുളിക ഒരുമിച്ചു കഴിക്കണം ആളു തട്ടിപ്പോകാൻ?”, പുള്ളിക്കാരൻ വിടുന്ന ഭാവമില്ല.

ആശാൻ വിയർത്തു തുടങ്ങി.

ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്നു ബോദ്ധ്യമുള്ള ഏതോ ചാക്കോ മാഷുടെ ശിഷ്യൻ സദസിൽ നിന്ന് വിളിച്ചുകൂവി…

“നാൽപതെണ്ണം!”

” ശരി. നാൽപതു ഗുളിക ഒരുമിച്ചു കഴിക്കുന്ന അല്ലെങ്കിൽ അങ്ങനെ കഴിക്കുവാൻ ഡോക്ടർ നിർദേശിച്ച ആരെങ്കിലും ഈ കൂട്ടത്തിൽ ഉണ്ടോ ?” ആ ചെറുപ്പക്കാരൻ സദസ്സിനോടായി ആരാഞ്ഞു.

അങ്ങനെ ആരും അവിടെ ഇല്ലായിരുന്നു, Obviously

രംഗം പന്തിയല്ലെന്നു മനസ്സിലായ മറ്റേ കപടൻ പതിയെ സ്ഥലം കാലിയാക്കാൻ നോക്കവേ, “താനെങ്ങോട്ടാ പോണേ? താനവിടെ നിക്ക്. ഇയാള് പറ” എന്നായി ഓഡിയൻസ്.

“താനാരാഡോ ഇതൊക്കെ ചോദിക്കാൻ?”, വ്യാജന്റെ കൂടെ വന്ന ശിങ്കിടി ഒരുത്തൻ ചോദിച്ചു

” കളമശ്ശേരി മെഡിക്കൽ കോളേജിലെ സർജറി ലെക്ചറർ ആണ്. പേര് അഗസ്റ്റസ് മോറിസ്”, ആ ചെറുപ്പക്കാരന്റെ കൂടെ വന്ന ഒരാൾ മറുപടി നൽകി.

പിന്നെ നടന്നത് ചരിത്രം. അവസാനം സിനിമാ സ്റ്റൈലിൽ കാറൊക്കെ തിരിച്ചു നിർത്തി ശിങ്കിടികളിലൊരാൾ നമ്മുടെ വ്യാജനെ രക്ഷിച്ചെടുത്തു മുങ്ങി. കൃത്യമായും ഒരു ക്ലാസ്സിക് OMKV moment!

എന്തായാലും ജ്ഞാനിയായ ആ ചെറുപ്പക്കാരനെ വെറുതെ വിടാൻ ഓഡിയൻസിന് കഴിയുമായിരുന്നില്ല. അവർക്കു വേണ്ടി ആ വ്യാജൻ കെട്ടിയ അതേ പന്തലിൽ മൂന്നാം നാൾ ആ ചെറുപ്പക്കാരൻ പുനരവതരിച്ചു. വ്യാജൻ പറഞ്ഞു വച്ച വങ്കത്തരങ്ങളൊക്കെ ഒന്നൊഴിയാതെ പൊളിച്ചു കാണിച്ചു. A classic വലിച്ചു കീറി മതിലിൽ ഒട്ടിക്കൽ moment!

അന്നുതൊട്ടിന്നോളം ശാസ്ത്രവിരുദ്ധരുടെ പേടിസ്വപ്നമായി നിലകൊള്ളുകയാണ് ഡോ. അഗസ്റ്റസ് മോറിസ്. ഗഹനമായ വൈദ്യശാസ്ത്ര വിഷയങ്ങളെ ലളിതമായി അവതരിപ്പിക്കാനുള്ള അനിതരസാധാരണമായ മികവാണ് മോറിസ് ഡോക്ടറെ ജനകീയ ഡോക്ടറാക്കുന്നത്.

Writer – unknown

Search Augustus Morris in YouTube for his videos debunking pseudoscience.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.