അറ്റുപോകാത്ത ഓർമ്മകൾ – സുധി ശങ്കരൻ

പ്രൊഫ.ടി.ജെ.ജോസഫിൻ്റെ ആത്മകഥ

2010 മാർച്ച് 19.
തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാള വിഭാഗം മേധാവിയായ പ്രൊഫസർ ടി.ജെ.ജോസഫ് ആ കോളേജിലെ ബി.കോം രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളുടെ ഇൻ്റേണൽ പരീക്ഷയ്ക്കുള്ള മലയാള ചോദ്യപേപ്പർ തയ്യാറാക്കുകയാണ്.

ചിഹ്നങ്ങൾ ചേർക്കാനുള്ള ചോദ്യത്തിന് അദ്ദേഹം രസകരമായ ഒരു സംഭാഷണ ശകലം കണ്ടെത്തി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ തിരക്കഥയുടെ രീതിശാസ്ത്രം’ എന്ന പുസ്തകത്തിൽ, ചലച്ചിത്രകാരനും, പൊതുപ്രവർത്തകനുമായ പി.റ്റി. കുഞ്ഞുമുഹമ്മദ് എഴുതിയ ‘ തിരക്കഥ: ഒരു വിശ്വാസിയുടെ കണ്ടെത്തലുകൾ’ എന്ന ലേഖനത്തിലെ ഒരു ഭ്രാന്തൻ ദൈവവുമായി നടത്തുന്ന സംഭാഷണമായിരുന്നു അത്.

ആ സംഭാഷണം ഇങ്ങനെ ആയിരുന്നു.

” ഭ്രാന്തൻ: പടച്ചോനെ, പടച്ചോനെ.

ദൈവം: എന്താടാ ? നായിൻ്റെ മോനെ!

ഭ്രാന്തൻ: ഒരു അയില;അത് മുറിച്ചാൽ എത്ര കഷണമാണ്?

ദൈവം: മൂന്ന് കഷണമാണെന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട്, നായേ! “

ഇതിൽ ഭ്രാന്തൻ്റെ സ്ഥാനത്ത് ഒരു പേരു നൽകുന്നതാവും നല്ലത് എന്ന് പ്രൊഫസർക്ക് തോന്നി.അതിനായി ലേഖകനമെഴുതിയ പി.റ്റി. കുഞ്ഞുമുഹമ്മദിൻ്റെ പേരു തന്നെ ആവട്ടെ എന്നു തീരുമാനിച്ചു. എന്നാൽ അദ്ദേഹം പി.റ്റി. കുഞ്ഞുമുഹമ്മദ് എന്ന പേരു് സൗകര്യപൂർവ്വം ഒന്നു ചുരുക്കി മുഹമ്മദ് എന്നാക്കി. അങ്ങനെ ആ ചോദ്യപേപ്പറിൽ, ചിഹ്നങ്ങൾ ചേർക്കാനുള്ള ചോദ്യത്തിലെ സംഭാഷണ ശകലത്തിൽ ഭ്രാന്തനു പകരം ‘മുഹമ്മദ് ‘ എന്നായി.

‘മുഹമ്മദ് ‘ എന്നത് കേവലം ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള ഒരു പേരു് മാത്രമാണെങ്കിലും മതതീവ്രവാദികൾക്ക് അങ്ങനെ ആയിരുന്നില്ല.മുഹമ്മദ് എന്നത് പ്രവാചകൻ്റെ പേരാണെന്നും ഇതിലൂടെ മതനിന്ദ നടത്തിയതായും വ്യാഖ്യാനിച്ചു അവർ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. ഇതു സംബന്ധിച്ച കോളേജ് അധികൃതരുടെ തെറ്റായ വിശദീകരണവും മതതീവ്രവാദികൾക്ക് അനുകൂലമായി .ഈ സംഭവങ്ങൾ പ്രൊഫസറെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്യുന്നതിലും, അദ്ദേഹത്തിനെതിരായി പോലീസ് കേസെടുക്കുന്നതിലുമാണ് കലാശിച്ചത്. പോലീസിൻ്റെ പിടിയിൽ പെടാതിരിക്കാൻ ഒളിവിൽ പോയ പ്രൊഫസർ ഒടുവിൽ പോലീസിന് കീഴടങ്ങി. അദ്ദേഹം ജയിലിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി.

തികഞ്ഞ ആസ്തികനും, കൃസ്ത്യൻ മതവിശ്വാസിയുമായിരുന്ന പ്രൊഫസർ ഒരിക്കലും മറ്റൊരു മതത്തെ നിന്ദിക്കുന്ന കാര്യം മനസ്സിൽ പോലും കരുതിയിരുന്നില്ല.
പക്ഷേ വിവേകമില്ലാത്ത മതബോധം കൊണ്ട് തലച്ചോറ് ചീത്തയായ മതവാദികൾ പ്രൊഫസർക്ക് കിട്ടിയ സസ്പെൻഷനോ, പോലീസ് കേസോ കൊണ്ടൊന്നും അടങ്ങിയില്ല.
അവർ മതനിയമം നടപ്പിലാക്കാൻ തക്കം പാർത്തിരുന്നു. അവസാനം അവർക്ക് അവസരം ഒത്തുവന്നു.പ്രവാചകനെ നിന്ദിച്ചവൻ്റെ വലതു കൈപ്പത്തി മുറിച്ചു മാറ്റുക എന്ന കാടത്തവും മൃഗതുല്യവുമായ വിധി അവർ നടപ്പിലാക്കി.

രാഷ്ട്രീയ പകപോക്കലുകളോ കൊലപാതകങ്ങളോ ഒന്നും കേരളത്തിനും പുത്തരി അല്ലായിരിക്കാം. പക്ഷേ നിരപരാധിയായ ഒരദ്ധ്യാപകനെ ഒരു ക്ലാസ്സ് ടെസ്റ്റ് പേപ്പറിൻ്റെ മൂല്യം മാത്രമുള്ള, 32 വിദ്യാർത്ഥികൾ മാത്രം എഴുതിയ, ഒരു പരീക്ഷയിലെ ഒരു ചോദ്യത്തിൻ്റെ പേരിൽ അദ്ദേഹത്തിൻ്റെ ശരീരം വെട്ടി നുറുക്കുകയും കൈപ്പത്തി വെട്ടിമാറ്റുകയും ചെയ്തത് കേരളത്തേയും എന്നേ ബാധിച്ചു തുടങ്ങിയ മത ഭീകരവാദത്തിൻ്റെ ഏറ്റവും ഭീകരവും ക്രൂരവുമായ മുഖത്തെയാണ് അനാവരണം ചെയ്യുന്നത്.

അദ്ദേഹം ഈ ദുരിതക്കയത്തിലായപ്പോൾ സ്വന്തം മതമോ, സഭയോ, ജോലി ചെയ്തിരുന്ന കോളേജോ ,സഹ അദ്ധ്യാപകരോ ഒന്നും സഹായത്തിന് എത്തിയില്ല എന്നു മാത്രമല്ല അദ്ദേഹത്തിന് എതിരായി ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്ത് അവർ വിശുദ്ധരും അന്യമത സ്നേഹികളുമായി .

മതവും അതിൻ്റെ ചിന്തകളും എത്രമാത്രം കാടത്തമാണെന്ന് ഈ പുസ്തകത്തിൻ്റെ വായനയിലൂടെ തിരിച്ചറിയാൻ കഴിയുന്നുണ്ട്. മതം ഒരു നന്മയും പഠിപ്പിക്കുന്നില്ല, എന്നു മാത്രമല്ല അന്യമതവിരോധം ആവോളം ഊട്ടി ഉറപ്പിക്കുന്നുണ്ട് താനും.

നെഞ്ചിടിപ്പോടുകൂടി മാത്രമേ ഈ പുസ്തകത്തിൻ്റെ ആദ്യഭാഗം നമുക്ക് വായിച്ചെടുക്കാൻ കഴിയൂ. രണ്ടാം പകുതി കൈവെട്ട് കേസിന് മുൻപുള്ള അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസ ജീവിതവും മറ്റുമാണ്.

ഒരു തെറ്റും ചെയ്യാത്ത , അദ്ധ്യാപകനെന്ന നിലയിൽ തൻ്റെ ജോലിയിൽ തികഞ്ഞ ആത്മാർഥത പുലർത്തിയിരുന്ന , സാധാരണക്കാരനായ ഒരു മനുഷ്യൻ്റെ ജീവിതം മതതീവ്രവാദികൾ കശക്കി എറിഞ്ഞതിൻ്റെ അറ്റുപോകാത്ത ഓർമ്മകളാണ് ഈ പുസ്തകം.


– സുധി ശങ്കരൻ
……………………………………..

അറ്റുപോകാത്ത ഓർമ്മകൾ
(ആത്മകഥ )
പ്രൊഫ.ടി.ജെ. ജോസഫ്
ഡി.സി.ബുക്സ്
വില- 450 രൂ .

6 Comments

 1. നിയമം കയ്യിലെടുത്തത് തെറ്റ്. പക്ഷെ അയാൾ ചെയ്തത് ന്യായികരിക്കരുത്. “രസകരമായ” സംഭാഷമാണോ അത്?. തെറിയല്ലേ അത്? അതും ഡിഗ്രി level ചോദ്യപ്പേപ്പറിൽ. “പടച്ചോനും” “മുഹമ്മദും” തമ്മിൽ ഉള്ള സംഭാഷണം…

  മുസ്ലീങ്ങളും അരി ഭക്ഷണം ആണ് കഴിക്കുന്നത് Mr.

  Like

  1. Muhammed എന്ന പേര് ഉപയോഗിക്കാൻ പാടില്ല എന്നുണ്ടോ? എത്രയോ ആളുകൾക്ക്

   Like

  2. Muhammed എന്ന പേര് ഉപയോഗിക്കാൻ പാടില്ല എന്നുണ്ടോ? എത്രയോ പേർക്ക് മുഹമ്മദ് എന്ന പേര് ഉണ്ട്.

   മൂല കഥ എഴുതിയ കുഞ്ഞു മുഹമ്മദിന്റെ മുഹമ്മദ് ആയിക്കൂടാ എന്നുണ്ടോ?

   അരി ഭക്ഷണം കഴിച്ചതു കൊണ്ട് കാര്യമായില്ല. സഹിഷ്ണുതയുടെ ഭാഷ അറിയേണ്ടതുണ്ട്.

   Liked by 1 person

   1. ബുദ്ധിയുള്ളവർക്കറിയാം.. അയാളുടെ ബാക്ക്ഗ്രൗണ്ട് എന്താണെന്നും, അയാൾ ഏത് ചിന്താഗതിക്കാരനാണെന്നും, ഈ കഥാപാത്രങ്ങളും സംഭാഷണവും ഒക്കെ വെറുപ്പിൽ നിന്ന് ഉടലെടുത്തതാണെന്നും, എല്ലാം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ നിലപാടെന്തായിരുന്നെന്നും ഒക്കെ…

    Like

   2. ഞാൻ പറയേണ്ട കാര്യം പറഞ്ഞു കഴിഞ്ഞു. ഒരാൾ എന്ത് ചിന്തിക്കുന്നു എന്ന് ഊഹിച്ചു പറയുന്നതിനെ ഞാൻ മുഖവിലയ്ക്ക് എടുക്കുന്നില്ല. ബുദ്ധിയുള്ളവർ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല.

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.