സസ്പെൻഡഡ് കോഫി എന്താണെന്ന് അറിയാമോ ?
ഒരു സ്ത്രീ നോർവേയിലെ ഒരു റെസ്റ്റോറൻറ് കൗണ്ടറിൽ പണം നൽകി പറഞ്ഞു
“അഞ്ച് കോഫി, രണ്ട് സസ്പെൻഡഡ്”
അഞ്ച് കോഫികൾക്ക് പണം നൽകുന്നു.
മൂന്ന് കപ്പ് കാപ്പി കൊണ്ടുപോയി.
മറ്റൊരാൾ വന്നു പറഞ്ഞു
“പത്ത് കോഫി, അഞ്ച് സസ്പെൻഡഡ്”,
പത്തിന് പണം നൽകി അഞ്ച് കോഫികൾ കൊണ്ടു പോയി.
മൂന്നാമതൊരാൾ വന്നു പറഞ്ഞു,
“അഞ്ച് ഭക്ഷണം, രണ്ട് സസ്പെൻഡഡ് “,
അഞ്ച് ഭക്ഷണത്തിന് പണം നൽകി , മൂന്ന് ലഞ്ച് പാക്കറ്റുകൾ എടുത്തു.
ഇത് എന്താണെന്ന് മനസ്സിലായില്ലേ ……?
കുറച്ചു കഴിഞ്ഞപ്പോൾ ഒരു വൃദ്ധൻ, മോശം വസ്ത്രത്തിൽ കൗണ്ടറിൽ വന്നു.
” സസ്പെൻഡഡ് കോഫി ഉണ്ടോ?” അയാൾ ചോദിച്ചു.
കൗണ്ടറിലെ സ്ത്രീ ” ഉണ്ട്” എന്ന് പറഞ്ഞു , ഒരു കപ്പ് ചൂടുള്ള കോഫി കൊടുത്തു.
താടിവച്ച മറ്റൊരു മനുഷ്യൻ വന്ന് “എന്തെങ്കിലും സസ്പെൻഡ് ചെയ്ത ഭക്ഷണം” എന്ന് ചോദിച്ചയുടനെ, കൗണ്ടറിലെയാൾ ചൂടുള്ള ഭക്ഷണവും ഒരു കുപ്പി വെള്ളവും നൽകി.
അജ്ഞാതരായ പാവങ്ങളെ അവരുടെ മുഖം പോലും അറിയാതെ സഹായിക്കുന്നു.
അതും , കൊടുക്കുന്നവരെ പറ്റിയും
അറിയിക്കാതെ !
എപ്പോഴാണ് നമുക്ക് , നമ്മുടെ രാജ്യത്തെ ഈ നിലയിലേക്ക് ഉയർത്താൻ കഴിയുന്നതു ?
ഈ നന്മ നമുക്ക് അടുത്തുള്ള നേപ്പാളിൽ എത്തികഴിഞ്ഞു. ഈ ശീലം ലോകമെമ്പാടും വ്യാപിച്ചു വരികയാണ്. നമുക്കും ഈ നിലയിലേക്ക് വളരാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.
പക്ഷെ ഇവിടെ ഒരു പ്രശ്നമുള്ളതു,
എല്ലാവർക്കും ആ നിലയിലേക്കു ഉയരാൻ കഴിയുമോ എന്നതാണു. പ്രത്യേകിച്ചു , തിന്മക്കു മുൻപ്രാധാന്യം നില നിൽക്കുമ്പോൾ , നന്മയുടെ തുരുത്തിലുള്ളവർ, തുലോം വിരളമായ ഒരവസ്തയിൽ. ഹോട്ടൽ ഉടമകൾ, സ്വാർതരും വഞ്ചകരും ആകാതിരിക്കുക, ഇടപാടുകാർ ശുചിത്വം പാലിക്കുക, കയ്യിൽ കാശുണ്ടെങ്കിലും, ചുമ്മാ കിട്ടുന്നതിനോടുള്ള ആർത്തി കാണിക്കുന്ന സ്വഭാവം വെടിയുക, രാഷ്ട്രീയ ഇടപെടലുകളും, ഗുണ്ടാ ശല്യവും ഇല്ലാതാക്കുക , എന്നീ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചാൽ , നമ്മുടെ നാട്ടിലും നന്നായി ഇതു ക്ലുച്ചു പിടിക്കും എന്നാണു എനിക്കു തോന്നുന്നതു. നമ്മുടെ മാധ്യമങ്ങൾ കൂടി അൽപം മനസ്സു വെച്ചാൽ തീർച്ചയായും ഇതൊരു മഹത്തായ സംരംഭമായി മാറും എന്നതിനു സംശയം വേണ്ട. ഇടതു കൈ കൊടുക്കുന്നതു വലതു കൈ പോലും അറിയരുതു എന്നുള്ള നമ്മുടെ ധാർമ്മിക നിലപാടിനും ഇതു വളരെ അനുയോജ്യം. സാമ്പത്തികം എന്തായാലും എല്ലാവർക്കും അനുയോജ്യവും ആയിരിക്കും. ആർഭാടങ്ങളും, അനാവശ്യ ചിലവുകളും ഒഴിവാക്കി, ഈ നല്ല കാര്യത്തിനു നമ്മുടെ ആളുകൾ തുനിഞ്ഞിരുന്നെങ്കിൽ !
– writer unknown