കഴുതയും ഭൂതവും പിന്നെ മാധ്യമങ്ങളും (short story)

ഒരു കഴുതയെ മരത്തില്‍ കെട്ടിയിരുന്നു. രാത്രിയില്‍ ഒരു ഭൂതം കയറ് അഴിച്ചു കഴുതയെ സ്വതന്ത്രമാക്കി.

കഴുത അടുത്ത പറമ്പിലെ കൃഷിയിടത്തിലേക്കു കയറി. വിളകള്‍ മുഴുവന്‍ നശിപ്പിച്ചു. പുലര്‍ച്ചെ ഇതു കണ്ടു ക്രുദ്ധയായ കൃഷിക്കാരന്റെ ഭാര്യ കഴുതയെ കൊന്നു.

ഇതറിഞ്ഞ കഴുതയുടെ ഉടമസ്ഥന്‍ പ്രതികാര ദാഹത്തോടെ കൃഷിക്കാരന്റെ ഭാര്യയെ ആക്രമിച്ചു. ചെങ്കല്ല് തലയില്‍ ഇട്ട് അവളെ കൊന്നു.

ഭാര്യയുടെ ദാരുണ കൊലപാതകം അറിഞ്ഞ് സന്തപ്തനായ കൃഷിക്കാരന്‍ വടിവാളും മഴുവുമായി ഇറങ്ങി. കഴുതയുടെ ഉടമസ്ഥനെ തുണ്ടം തുണ്ടമാക്കി അരിഞ്ഞിട്ടു.

ഇതിനെ തുടര്‍ന്ന് കഴുതയുടെ ഉടമസ്ഥന്റെ ഭാര്യയും മക്കളും കൂടി കൃഷിക്കാരന്റെ വീടിന് തീയിട്ടു.

തന്റെ വീട് നിന്നിരുന്ന സ്ഥലത്ത് ചാരം കൂന്പാരമായി കിടക്കുന്നതു കണ്ട് കോപാന്ധനായ കൃഷിക്കാരന്‍ കഴുതയുടെ ഉടമസ്ഥന്റെ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി.

എല്ലാം കഴിഞ്ഞപ്പോള്‍ കൃഷിക്കാരന് സങ്കടമായി. അയാള്‍ ആ ഭൂതത്തോട് പറഞ്ഞു. ”നീ കാരണമാണ് ഇതെല്ലാം സംഭവിച്ചത്. എല്ലാവരും കൊല്ലപ്പെട്ടു. നീ എന്തിനിങ്ങനെ ചെയ്തു?”

ഭൂതം ഉത്തരം നല്കി- ”ഞാന്‍ ആരെയും കൊന്നില്ല. ഞാന്‍ മരത്തില്‍ കെട്ടിയിരുന്ന ഒരു കയര്‍ അഴിച്ചു എന്നു മാത്രം”.

ഗുണപാഠം

മാധ്യമ ഭൂതങ്ങള്‍ നിത്യേനയെന്നോണം, അന്തിക്ക് കയര്‍ അഴിച്ച് കഴുതകളെ വിടും. പിന്നെ ജനങ്ങള്‍ അതിനോട് പ്രതികരിക്കും. പരസ്പരം കലഹിക്കും. കഷ്ടനഷ്ടങ്ങള്‍ ഉണ്ടാക്കും.

മാധ്യമങ്ങള്‍ അഴിച്ചു വിടുന്ന എല്ലാ കഴുതകളോടും പ്രതികരിക്കാന്‍ നില്ക്കാതെ, സമൂഹത്തില്‍ ശാന്തിയും സമാധാനവും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കെല്ലാവര്‍ക്കും ഉണ്ട്.
( ഒരു മറാത്തി കഥ)

– writer unknown

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.