” എന്നെ വിലയ്ക്ക് വാങ്ങാൻ ഇഷ്ടം പോലെ കോടികളാ ഓഫര്‍ ചെയ്തത്, ഒരു പൈസ പോലും ഞാന്‍ വാങ്ങിയില്ല. ഇന്നും ഞാന്‍ ഈ 3 സെന്റ് സ്ഥലത്ത് കോളനിയിലാ കിടക്കുന്നത്. എന്റെ കുഞ്ഞിന് നീതി കിട്ടി, എനിക്ക് അതുമതി. ഞാന്‍ ഹാപ്പിയാ”. ഇന്ന് ഞാൻ കള്ള് കുടിക്കും
“”രാജു””😍
ഈ ലോകത്തെ ഏറ്റവും നീതിമാന്മാരായ മനുഷ്യരിൽ പെട്ടഒരാൾ.
മുഴുവൻ വായിക്കാതെ പോകരുത്.
—————————- *

ആ കള്ളന് മനസാക്ഷിയുണ്ട്,
സത്യസന്ധതയുണ്ട്,
കരുണയുണ്ട്,
കരളുറപ്പുണ്ട്…
ഇതൊന്നുമില്ലാത്ത ഒരു കൂട്ടം ആളുകളുണ്ട്.
കാശു കണ്ടാൽ കണ്ണു മഞ്ഞളിച്ച് ഏത് കള്ളത്തരത്തിനും കൂട്ടുനിൽക്കുന്ന കുതികാൽ വെട്ടികൾ.
അടയ്ക്കാ രാജു.
ജോലി മോഷണമാണ്.
പേരിന്റെ കൂടെയുള്ള ഇരട്ടപ്പേര് കേട്ടാലറിയാം എന്തൊക്കെയാകും ഇതിയാന്റെ മോഷണ വസ്തുക്കളെന്ന്…
ജൂവലറികളും ബാങ്കുകളും കുത്തിത്തുറന്ന് കോടികൾ മോഷ്ടിക്കുന്ന കൂട്ടത്തിലല്ല,
നാളികേരം, വാഴക്കുല, അടയ്ക്കാ, ഇരുമ്പു കമ്പികൾ …. ഇത്യാദി സാധനങ്ങൾ അടിച്ചു മാറ്റുന്ന സാദാ കള്ളൻ..
വിഷയത്തിലേക്ക് വരാം.
അടയ്ക്കാ രാജു പത്ത് ഇരുപത്തേഴ് കൊല്ലം മുന്നേ കോട്ടയത്തെ പയസ് ടെൻത് കോൺവെന്റിൽ മോഷ്ടിക്കാനെത്തി.
കഴിഞ്ഞ രണ്ടു തവണയും ഇവിടെ തന്നെ മോഷ്ടിക്കാൻ വന്നത്, നിർമ്മാണ പ്രവർത്തനത്തിന്റെ ബാക്കി വന്ന കമ്പി മോഷ്ടിക്കാനായിരുന്നു.
രാത്രിയിൽ മോഷ്ടിക്കാനുള്ള തയ്യാറെടുപ്പ് നടത്തിയപ്പോൾ രണ്ടു പേർ ടോർച്ചുമടിച്ച് കേറി വരുന്നു. രാജു പതുങ്ങി നിന്ന് വന്നവരേ നിരീക്ഷിച്ചു. വന്നവർ ഒളിച്ചും പാത്തും കെട്ടിടത്തിനകത്തേക്ക് കയറി. ലക്ഷ്യം തന്നേയല്ല എന്നു മനസിലാക്കിയപ്പോൾ
പണി പാളിയതിനാൽ രാജു മതിലു ചാടി മുങ്ങി.
പിറ്റേന്ന് രാവിലെ അവിടെ ഒരു മരണം നടന്നു. കോൺവെന്റിലെ സിസ്റ്റർ അഭയ കിണറ്റിൽ മരിച്ചു കിടക്കുന്നു.
വാർത്ത കേട്ടറിഞ്ഞ് നാട്ടുകാരൻ കൂടിയായ അടയ്ക്കാ രാജുവും സംഭവം കാണാൻ കോൺവെന്റിലെത്തി.
തലേന്ന് രാത്രി ടോർച്ചുമടിച്ച് പതുങ്ങി വന്ന രണ്ട് ളോഹ ധാരികളും അവിടെ നിൽക്കുന്നു!
കന്യാസ്ത്രീകൾ മാത്രം താമസിക്കുന്ന കോൺവെന്റിൽ പാതിരാത്രിയിൽ പതുങ്ങി കയറി പോയ വൈദിക ശ്രേഷ്ഠർ എന്ത് കുമ്പസാരത്തിനാണ് പോയത് എന്ന് അന്നേ രാജുവിന് മനസിലായിരിക്കണം!!
പക്ഷെ പുറത്തു പറഞ്ഞില്ല. കഴിഞ്ഞ രണ്ടു തവണത്തെ മോഷണക്കുറ്റമടക്കം വെറുതെ തലയിൽ വെക്കണ്ടാ എന്നു കരുതിക്കാണും!
കഥ തീർന്നില്ല .. ഈ മരണം ഭയങ്കര പ്രശസ്തിയായി! അന്വേഷണം ക്രൈംബ്രാഞ്ചിന്..
പോലീസ് നായ മണം പിടിച്ചോ,
മോഷണ മുതല്‍ തേടിച്ചേന്നതോ –
എന്തായാലും രാജുവിന് പിടി വീണു.
രണ്ടു മാസം ക്രൂര മർദനം!
കൊലപാതകം ഏറ്റെടുത്താൽ പാരിതോഷികം വരെ വാഗ്ദാനം ചെയ്തു.
രാജു വീണില്ല! കേസന്വേഷണ ഉദ്യോഗസ്ഥരോട് സംഭവ ദിവസം രാത്രിയിൽ നടന്നത് പറഞ്ഞു. അന്വേഷണത്തിന് വഴിത്തിരുവായത് അവിടം മുതലാണ്.
കേസിലെ പ്രതി, പ്രധാന സാക്ഷിയായി.
പിന്നീട് നടന്നതൊക്കെ അന്നേ വരെ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങൾ. തിരുവസ്ത്രമണിഞ്ഞ മണവാട്ടികളുടെ നെറികേടുകളും ളോഹയിട്ട വൈദികരുടെ കൊളളരുതായ്മകളും പുറം ലോകമറിഞ്ഞു…
അനേക വർഷങ്ങൾ കൂടെ താമസിച്ച കർത്താവിന്റെ മണവാട്ടി അനുപമ, മരണപ്പെട്ട സിസ്റ്റർ അഭയയേ കഴിഞ്ഞ ദിവസം കോടതിയിൽ തള്ളിപ്പറഞ്ഞു….!!
സഭാചട്ടമനുസരിച്ച് വൈദികരെ രക്ഷപെടുത്തണമെന്നാണ് നിയമം!!
ഫ്രാങ്കോ പിതാവിനെ രക്ഷപെടുത്താൻ ഒരുമ്പെടാതിരുന്ന സിസ്റ്റർ ലൂസി സഭയ്ക്കു പുറത്തു പോയ; അതേ നിയമത്തിനുള്ളിൽ നിൽക്കാനായിരുന്നു സിസ്റ്റർ അനുപമ കൂറുമാറി പ്രതിഭാഗം ചേർന്നത്!!!
(ഇവരൊക്കെ രാത്രിയിൽ മനസാക്ഷിക്കു നിരക്കാത്തത് ചെയ്തിട് മനസമാധാനത്തോടെ കിടന്നുറങ്ങുമോ?)
മറ്റൊരു സാക്ഷിയായിരുന്നു തൊട്ടടുത്ത വീട്ടിലെ താമസക്കാരൻ സഞ്ജു പി മാത്യു.
ഇത്രനാളും വാദിഭാഗത്ത് നിന്നിരുന്ന ഇയ്യാളും കാശിന്റെ കനത്തിൽ മയങ്ങി പ്രതിഭാഗത്തു ചേർന്നു..!

പക്ഷെ, കള്ളൻ അടയ്ക്കാ രാജു
താൻ പറഞ്ഞ മൊഴിയിൽ ഉറച്ചു നിന്നു.
ളോഹയിട്ട വൈദികനേ ചൂണ്ടി ഇന്നലെ കോടതിയിൽ രാജു ഉറപ്പിച്ചു പറഞ്ഞു:
‘ദേ … ഇയ്യാളാണ് അന്ന് രാത്രിയിൽ പയസ് ടെൻത് കോൺവെന്റിൽ വന്നത്….” എന്ന്.
കൂടെ നിന്നവർ പോലും കുതികാൽ വെട്ടിയപ്പോൾ ഒരു കള്ളൻ അഭയക്കു വേണ്ടി സാക്ഷി പറഞ്ഞിരിക്കുന്നു ..
ഈ അടയ്ക്കാ കള്ളന്റെ മനസാക്ഷിക്കു മുന്നിൽ കൂറുമാറിയ സകല കള്ളികളും വെറും തൃണമാണ് ……!!!!
– writer unknown