എന്താണ് പലരും ആരോഗ്യകരം എന്ന് അന്ധമായി വിശ്വസിക്കുന്ന, ഈ “ഹലാൽ” മീറ്റ് ?
ഇസ്ലാമിക നിയമ പ്രകാരം, ജീവനുള്ള ഒരു മൃഗത്തെ (പോത്ത്, ആട്, കോഴി, മുതലായവ) കഴുത്തറത്ത്, റ്റസ്മിയ അഥവാ ഷഹാദ ചൊല്ലി അറക്കുന്നതിനെയാണ്, ഹലാൽ ഇറച്ചി എന്ന് വിശേഷിപ്പിക്കുന്നത്.
എങ്ങിനെ ആണ് ഹലാൽ ഇറച്ചിയും ഹലാൽ അല്ലാത്ത ഇറച്ചിയും തമ്മിൽ വ്യത്യാസം ഉണ്ടാകുന്നത്?
ഒരു സയന്റിഫിക് പഠനവും ആധികാരികമായി ഹലാൽ കട്ട് ഇറച്ചിയെ ആരോഗ്യകരമായി പ്രഖ്യാപിച്ചിട്ടില്ല. മുസ്ലീം സമുതായത്തിൽ ഉള്ളവർ നടത്തുന്ന ചില ന്യായീകരണങ്ങൾ ഒഴിച്ചാൽ, ഒരു ഡാറ്റ യും അത് അംഗീകരിക്കുന്നില്ല. ഈ ന്യായീകരങ്ങൾക്ക് ശാസ്ത്രീയമായി യാതൊരു അടിത്തറയും ഇല്ല.
ഹലാൽ പക്ഷക്കാർ പറയുന്നത്, കഴുത്തിൽ മുറിക്കുമ്പോൾ രക്തം വാർന്നു പോകും, രക്തമുള്ള ഇറച്ചി ആരോഗ്യകരമല്ല എന്നല്ലേ?
ഒരു മൃഗത്തിന്റെ ശരീരത്തിൽ എത്രയോ രക്തമുണ്ട്, അത് മുഴുവൻ കഴുത്തിൽ വെട്ടുമ്പോൾ അത് വഴി പുറത്തേക്കു പോകും എന്ന് തെളിയിക്കുന്ന ആധികാരിക തെളിവകൾ ഇല്ല.
ഒരു മനുഷ്യന്റെ ശരീരത്തിൽ 5 ലിറ്റർ രക്തം കാണും. കഴുത്തിന് വെട്ടി കൊല്ലപ്പെട്ട മനുഷ്യന്റെ ശരീരത്തിൽ നിന്നും ആ മുറിവിലൂടെ അഞ്ചു ലിറ്റർ രക്തം പുറത്തു പോകും എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ? ഒരിക്കലുമില്ല. ഒരുപാട് രക്തം അപ്പോഴും മനുഷ്യന്റെ ശരീരത്തിൽ തന്നെ കാണും.
അത് പോലെ തന്നെ ഒരു 700 കിലോ ഉള്ള പോത്തിന്റെ ശരീരത്തിൽ, 36 മുതൽ 39 വരെ ലിറ്റർ രക്തം കാണും. ആരെങ്കിലും കണ്ടിട്ടുണ്ടോ അത്രയും കൂടിയ രക്തം പുറത്തേക്കു പോകുന്നത് ? അതുകൊണ്ട് തന്നെ ഹലാൽ എന്ന് പറയുന്ന ഇറച്ചിയിലും രക്തം ഉണ്ട് . പറയുന്ന കാര്യങ്ങളുടെ ആധികാരിക നോക്കാൻ വേണ്ടി എങ്കിലും ന്യായീകരണം വിട്ടു ചിന്തിക്കാൻ ശ്രമിക്കുകയാണ് ഹാലാലുകാർ ചെയ്യേണ്ടത്.
ഇനി മനുഷ്യ ജീവിതത്തിന്റെ തെളിവുകളുടെ വെളിച്ചത്തിൽ ഈ വിഷയം പരിശോധിക്കാം.
ലോകത്തു ഹലാൽ മീറ്റ് കഴിക്കുന്നവരേക്കാളും, കൂടുതൽ പേരുണ്ട്, അങ്ങിനെ നിബന്ധനകൾ ഒന്നുമില്ലാത്ത ഇറച്ചി കഴിക്കുന്നവരായിട്ടു. അസുഖം, ആരോഗ്യം എന്നിവ നോക്കുമ്പോൾ, ഹലാൽ ഇറച്ചി കഴിക്കാത്തവരിൽ കൂടുതലോ കുറവോ അസുഖമോ, ആരോഗ്യമോ ഹലാൽ ഇറച്ചി മാത്രം കഴിക്കുന്നവർക്കില്ല.
യാതൊരു ആധികാരിക മെഡിക്കൽ പഠനവും ഹലാൽ ഇറച്ചി കഴിക്കുന്നവർ കൂടുതൽ ആരോഗ്യവാന്മാർ ആണ് എന്ന് തെളിയിച്ചിട്ടില്ല.
ഹലാൽ വിശ്വാസികൾ മതത്തിലെ അന്ധ വിശ്വാസത്തെ ന്യായീകരിക്കുക എന്ന ഉദ്ദേശം ഒഴിച്ച്, ആധികാരികമായ വസ്തുതകളുടെയും പഠനത്തിന്റെയും വെളിച്ചത്തിൽ ഈ വിഷയത്തിൽ വേറിട്ട കാഴ്ചപാടുകൾ പങ്കിടുകയാണ് വേണ്ടത്.
അല്ലാതെ, എം എം അക്ബർ – “ദൈവം ചന്ദ്രനെ പിളർത്തിയ കഥ” എന്ന് പറഞ്ഞ്, നിങ്ങൾക്കറിയാത്ത പലതും ദൈവത്തിന് കഴിയും എന്ന് പറഞ്ഞു ‘ശാശ്ത്രീയ’ മായി തെളിയിച്ച പോലെ ആവരുത്. സംവാദം കൃത്യമായ ഡാറ്റ വച്ച് യുക്തി ബോധമുള്ള മനുഷ്യന് മനസ്സിലാവുന്ന രീതിയിൽ ആയിരിക്കണം.
ഹലാൽ കൊണ്ടുള്ള ഗുണം
മതത്തിൽ പറയുന്നതോ, കിതാബിൽ പറയുന്നതോ മാത്രമാണ് ശരി എന്ന് അന്ധമായി വിശ്വസിക്കുന്നവർക്ക്, ഒരു സുപ്രഭാതത്തിൽ ഹലാൽ കിട്ടാതായാൽ ഒരു പക്ഷെ ചിത്തഭ്രമം വന്നേക്കാം. അതുകൊണ്ട്, ചിലർക്ക് ചിത്തഭ്രമം വരാതിരിക്കുവാൻ ഹലാൽ സഹായിക്കുന്നു. 🤣🤣🤣
👍👍
LikeLiked by 2 people