എന്താണ് LGBTQ എന്നറിയപ്പെടുന്നത്?

LGBTQ എന്നാൽ Lesbian, Gay, Bisexual , Transgender and Queer എന്നാണ്. ഇവ ഓരോന്നും എന്താണെന്ന് നോക്കാം.

L – ലെസ്ബിയൻ
G – ഗേ

ഒരു പെണ്ണിനു മറ്റു പെൺകുട്ടികളോടു മാത്രം ആകർഷണം തോന്നുന്നെങ്കിൽ അവരെ ലെസ്ബിയൻ എന്നു വിളിക്കും. അതുപോലെ ഒരാണിനു മറ്റു ആൺകുട്ടികളോടു മാത്രം ആകർഷണം തോന്നുന്നെങ്കിൽ അവരെ ഗേ എന്നു വിളിക്കും.

B – ബൈസെക്ഷ്വൽ

ഒരാൾക്കു ആണിനോടും, പെണ്ണിനോടും ആകർഷണം തോന്നാമെങ്കിൽ അവരെ ബൈസെക്ഷ്വൽ എന്നു വിളിക്കും.

LGB എന്നതു ഒരാളുടെ ലൈംഗികതയെ ആസ്പദമാക്കിയാണെങ്കിൽ, TQ എന്നതു ഒരാളുടെ ജൻഡർ identityയെ ആസ്പദമാക്കിയുള്ളതാണ്.

T – ട്രാൻസ്

ഇത് കൃത്യമായി മനസ്സിലാകണമെങ്കിൽ സെക്സും, ജൻഡറും തമ്മിലുള്ള വ്യത്യാസം ആദ്യം മനസ്സിലാക്കണം. നിങ്ങൾ ജനിക്കുമ്പോൾ മറ്റുള്ളവർ നിങ്ങളുടെ ശരീരം നോക്കി തീരുമാനിക്കുന്നതാണ് നിങ്ങളുടെ സെക്‌സ്. എന്നാൽ തിരിച്ചറിവ് വയ്ക്കുമ്പോൾ നിങ്ങൾ നിങ്ങളെ എങ്ങനെ കാണുന്നുവോ, അതാണ് നിങ്ങളുടെ ജൻഡർ. നിങ്ങളുടെ സെക്‌സും ,ജൻഡറും ഒന്നാണെങ്കിൽ നിങ്ങളെ സിസ്-ജൻഡർ എന്നു വിളിക്കും. ഉദാഹരണത്തിനു, പെണ്ണായി ജനിച്ചു, പെണ്ണായി ജീവിക്കാൻ കൊതിക്കുന്നവർ. എന്നാൽ സെക്‌സും ജൻഡറും ഒന്നാകണമെന്നില്ല. പെണ്ണായി ജനിച്ചു ആണായി ജീവിക്കാൻ കൊതിക്കുന്നവരുണ്ട്. സെക്‌സും ജൻഡറും ഒന്നല്ലാത്ത ഇവരാണ് ട്രാൻസ്ജൻഡർ.

ഇവർ പൊതുവേ രണ്ടുതരം:

ട്രാൻസ്-മാൻ

സെക്‌സ്പരമായി – പെണ്ണ്
ജൻഡർപരമായി – ആണ്.

ട്രാൻസ്-വുമൺ

സെക്‌സ്പരമായി – ആണ്,
ജൻഡർപരമായി – പെണ്ണ്.

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്-മാൻ പൈലറ്റ് കേരളത്തിൽ നിന്നാണ്. പെണ്ണായി ജനിച്ചു, ആണായി ജീവിക്കുന്നു. എന്നാൽ ഇത്തരക്കാർക്ക് അവർ ജനിച്ചു വീണ ശരീരത്തോടു puberty അടുക്കുമ്പോഴേക്കും അറപ്പും, വെറുപ്പും തോന്നിത്തുടങ്ങും. ഇവരിൽ ചിലർ ശസ്ത്രക്രീയകളിലൂടെ സെക്സ് മാറ്റും. ഇവരാണ് *ട്രാൻസ്-സെക്ഷ്വൽ.*

ഉദാഹരണം : മലയാളി നടി അഞ്ജലി അമീർ. അവനിൽ നിന്നും അവളിലേക്ക് മാറി.

Q – ക്വീർ

ആണിനും, പെണ്ണിനും ഇടയിൽ ഒരുപാടു ജൻഡറുകളുണ്ട്. അതുപോലെ ആണിനും പെണ്ണിനും ഇടയിൽ ഒരുപാടു സെക്‌സുമുണ്ട്. ഇവരെയെല്ലാം ഒരു കുടക്കീഴിലാക്കുന്ന പദമാണ് *ക്വീർ/നോൺ-ബൈനറി.*

ഇതിൽ ചിലത് നോക്കാം.

Intersex

ആണിനും പെണ്ണിനും ഇടയിലുള്ള സെക്‌സ്. പ്രഥമ ദൃഷ്ടിയാൽ ശാരീരികമായി പെണ്ണെന്ന് അല്ലെങ്കിൽ ആണെന്ന് തോന്നുമെങ്കിലും, പെണ്ണിന്റെ അല്ലെങ്കിൽ ആണിന്റെ ചില ശരീരഭാഗങ്ങൾ ചിലർക്കുണ്ടായേക്കാം. നാൽപ്പതോളം വ്യത്യസ്ത രീതിയിൽ കണ്ടു വരുന്ന ഇവരെ intersex എന്നു വിളിക്കുന്നു. UN കണക്കുകൾ പ്രകാരം ലോകത്തിലെ 1.7% ആളുകൾ intersex ആണ്.

ജൻഡർ ഫ്ലൂയിഡ്

ഒരാളുടെ ജൻഡർ ജീവിതകാലം മുഴുവൻ ഒരെണ്ണം തന്നെ ആകണമെന്നില്ല. ചെറുപ്പത്തിൽ പെണ്ണും, വലുതാകുമ്പോൽ ആണും, വിവാഹശേഷം പെണ്ണും, വാർധക്യത്തിൽ ആണും ഒക്കെയായി ജൻഡർ ഇങ്ങനെ മാറിമറിയാം. ആണും, പെണ്ണും മാത്രമല്ല അതിനിടയിലുള്ള ഏതു ജൻഡർ വേണമെങ്കിലും ഇങ്ങനെ മാറാം. ഇതിനെയാണ് ജൻഡർ ഫ്ലൂയിഡിറ്റി എന്നു വിളിക്കുന്നത്. ആണും, പെണ്ണുമായി മാത്രമാണ് മാറുന്നതെങ്കിൽ ഇവരെ *ബൈ-ജൻഡർ* എന്നു വിളിക്കുന്നു.

പെണ്ണിന്റെ ശരീരത്തിൽ ജനിച്ചിട്ടും, പെണ്ണിന്റെ ശരീരത്തിൽ തൃപ്‌തരായിട്ടും, ആൺകുട്ടികളുടെ സ്വഭാവമുള്ള എത്രയോ പെൺകുട്ടികളുണ്ട് . അവരാണ് *ട്രാൻസ്-മാസ്‌കുലിൻ.*

അതുപോലെ ആണായി ജനിച്ചിട്ടും, ആണിന്റെ ശരീരത്തിൽ തൃപ്‌തരായിട്ടും, പെണ്ണിന്റെ സ്വഭാവമുള്ള ആൺകുട്ടികളുമുണ്ട് – അവരാണ് *ട്രാൻസ്-ഫെമിനിൻ.*

ആൺ പെൺ വേർതിരിവിലുപരി, ഇത്ര ശതമാനം ആണ്, ഇത്ര ശതമാനം പെണ്ണ് (Androgyny) എന്നു തോന്നുന്നവരെ *ഡെമി-ജൻഡർ* എന്നു വിളിക്കുന്നു.

പെണ്ണോ ആണോ ആയി സ്വയം തോന്നാത്തവർ – Agender. അതിനാൽ തന്നെ ഒരു വര വരച്ചു തരം തിരിക്കാൻ പറ്റുന്ന ഒന്നല്ല ജൻഡർ. അതൊരു spectrum ആണ്. Masulinity, feminity എന്നതെല്ലാം ഇതിന്റെ രണ്ടറ്റങ്ങൾ മാത്രം.

വളരയേറെ വൈവിധ്യമാർന്ന സംഭവമാണ് സെക്‌സും ജൻഡറും. എന്നാൽ അറിവില്ലായ്‌മ കാരണം നമ്മുടെ സമൂഹം ബാക്കിയുള്ളവയെയെല്ലാം തേച്ചു മാച്ചു കളയലാണ് പതിവ്. ഇതിനെ കുറിച്ച് മനസ്സിലാക്കാത്ത സമൂഹം അവരോട് ചെയ്‌തു കൂട്ടുന്ന ദ്രോഹവും ചില്ലറയൊന്നുമല്ല. ബൈസെക്ഷ്വലായി പുറത്തു വന്ന ഒരു കുട്ടിയെ വീട്ടുകാർ ബലാത്ക്കാരമായി ” ഗേ കോൺവെർസേഷൻ തെറാപ്പി” ചെയ്യിപ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തു. ഒടുവിൽ ഈ കുട്ടി ആത്മഹത്യ ചെയ്‌ത സംഭവം കേരളത്തിൽ ഈ അടുത്ത കാലത്തായി ഉണ്ടായിട്ടുണ്ട്. തെറാപ്പി ചെയ്‌തു സ്വവർഗ്ഗാനുരാഗം മാറ്റാം എന്നതു വെറും കപടശാസ്ത്രം മാത്രമാണ്. ചികിത്സിച്ചു മാറ്റാൻ ഇതൊരു അസുഖമോ, പോരായ്‌മയോ അല്ല. ഇതെല്ലാം ലൈംഗികതയുടെ വ്യത്യസ്‌ത നിറങ്ങൾ മാത്രം. ഇവരുടെയൊക്കെ കണ്ണീർ ഇന്നും ഇവിടെ വീഴുന്നു. അതിനാൽ ഓരോ വിഭാഗത്തേ പറ്റിയും അറിയുക. ബോധവൽക്കരിക്കുക.

ഒരുകാര്യം എപ്പോഴും ഒന്നോർക്കുക.

ഇവർ വ്യത്യസ്ഥർ അല്ല.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.